കൊച്ചി നാവികസേന വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നിന്നും നാളെ മു​ത​ല്‍ വി​മാ​ന സ​ര്‍​വീ​സ്

0
32


കൊ​ച്ചി: കൊച്ചി നാവികസേന വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ തിങ്കളാഴ്ച മു​ത​ല്‍ വി​മാ​ന സ​ര്‍​വീ​സ് ആ​രം​ഭി​ക്കും. ചെറു വിമാനങ്ങളാണ് (70 സീ​റ്റ്) വി​മാ​ന​ങ്ങ​ളാ​ണ് സ​ര്‍​വീ​സ് ന​ട​ത്തു​ക.

രാ​വി​ലെ ആറിനും ​പ​ത്തി​നും ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് കൊ​ച്ചി​യി​ലേ​ക്കും 8.10നും 12.10​നും തി​രി​ച്ച് ബം​ഗ​ളൂ​രു​വി​ലേ​ക്കും സ​ര്‍​വീ​സ് ന​ട​ത്തും ഉ​ച്ച​യ്ക്ക് 2.10ന് ​ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് പു​റ​പ്പെ​ടു​ന്ന വി​മാ​നം 5.10ന് ​കോ​യ​മ്പ​ത്തൂ​രി​ലെ​ത്തി​യ ശേ​ഷം കൊ​ച്ചി​യി​ലേ​ക്ക് തി​രി​ക്കും. 4.25ന് ​വി​മാ​നം കൊ​ച്ചി​യി​ലെ​ത്തും.

കൊ​ച്ചി​യി​ല്‍ നി​ന്ന് 5.10ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​നം കോ​യ​മ്പ​ത്തൂ​ര്‍ വ​ഴി 7.30ന് ​ബം​ഗ​ളൂ​രു​വി​ലെ​ത്തും. ഈ ​വി​മാ​നം 6.30നാ​ണ് കോ​യ​മ്പ​ത്തൂ​രി​ലെ​ത്തു​ന്ന​ത്.