കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം ഇന്നു ഭാഗികമായി പുനഃസ്ഥാപിക്കും

0
46

തിരുവനന്തപുരം: കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം ഇന്നു ഭാഗികമായി പുനഃസ്ഥാപിക്കുമെന്ന് റെയില്‍വേ. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതമാണ് പുനഃസ്ഥാപിക്കുക. ഷൊര്‍ണൂര്‍ വഴിയുള്ള റെയില്‍ ഗതാഗതം ഞായറാഴ്ച്ച വൈകുന്നേരത്തോടെ പുനഃസ്ഥാപിക്കാനാവും.

തിരുവനന്തപുരത്തു നിന്ന് കായംകുളം, കോട്ടയം വഴിയുള്ള റെയില്‍ ഗതാഗതം ഞായറാഴ്ച്ച രാവിലെ ആറോടെ ഭാഗികമായി പുനഃസ്ഥാപിക്കും. . ഈ റൂട്ടില്‍ ട്രയല്‍ റണ്‍ നടത്തിയ ശേഷമാണ് റെയില്‍വേ ഇക്കാര്യം അറിയിച്ചത്.

വേഗനിയന്ത്രണത്തോട് കൂടിയായിരിക്കും ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുകയെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്. എറണാകുളത്ത് നിന്ന് ഷൊര്‍ണ്ണൂര്‍ വരെയുള്ള റെയില്‍ഗതാഗതം ഇന്നു വൈകുന്നേരം 4 മണി വരെ നിര്‍ത്തിവച്ചിരിക്കുകയാണ്. ആലപ്പുഴ വഴി എറണാകുളം വരെയുള്ള റെയില്‍ഗതാഗതം ഇപ്പോള്‍ തടസ്സങ്ങളില്ലാതെ നടക്കുന്നുണ്ട്.