പ്രളയം: കുതിരാനില്‍ നിന്നും തന്നെയും കുടുംബത്തെയും രക്ഷിച്ച കേരള പൊലീസിന് നന്ദി പറഞ്ഞ് ജയറാം

0
52

കേരളത്തിലെ മഹാപ്രളയത്തില്‍ അകപ്പെട്ട തന്നെയും കുടുംബത്തെയും രക്ഷിച്ച കേരള പൊലീസിന് നന്ദി പറഞ്ഞ് നടന്‍ ജയറാം. ചെന്നൈയില്‍ നിന്നും കേരളത്തിലേക്ക് വരുകയായിരുന്നെന്നും കുതിരാനില്‍ ഉരുള്‍പൊട്ടുമ്പോള്‍ 20 വാഹനങ്ങള്‍ക്ക് പിറകെ തങ്ങളുടെ വാഹനങ്ങളും ഉണ്ടായിരുന്നുവെന്നും ജയറാം ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞു.

താന്‍ ബ്രാന്‍ഡ് അംബാസിഡറായിട്ടുള്ള രാംരാജ് ഗാര്‍മെന്റ്‌സ്‌ രണ്ട് ലോറി നിറയെ വസ്ത്രങ്ങള്‍ അയയ്ക്കുന്നുണ്ടെന്നും തന്റെ മറ്റൊരു സുഹൃത്ത് 1000 മുണ്ടുകള്‍ അയച്ചിട്ടുണ്ടെന്നും ജയറാം അറിയിച്ചു. കൂടാതെ മദ്രാസില്‍ നിന്നും കുടിവെള്ളം ഉടന്‍ എത്തുമെന്നും ജയറാം അറിയിച്ചു. എറണാകുളം ജിസിഡിഎയില്‍ ഭക്ഷണം എല്ലാം തീര്‍ന്നിരിക്കുകയാണെന്നും കഴിയാവുന്നവര്‍ എന്തെങ്കിലും ഭക്ഷണം എത്തിക്കാന്‍ സഹായിക്കണമെന്നും ജയറാം ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചു.