പ്രളയത്തിന്റെ മറവില്‍ ആലപ്പുഴയിൽ അനധികൃത പണപ്പിരിവ്‌;കര്‍ശന നടപടിയെന്ന് കളക്ടര്‍

0
17

ആലപ്പുഴ ∙ ദുരിതാശ്വാസ ക്യാംപുകളിലേക്കു സാധനങ്ങൾ വാങ്ങാനെന്ന പേരില്‍ ആലപ്പുഴയിൽ അനധികൃത പണപ്പിരിവു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നു ജില്ലാ കലക്ടർ. റോഡുകൾ ഉപരോധിച്ചും പണപ്പിരിവ് നടക്കുന്നു.

ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുരന്തനിവാരണ നിയമ പ്രകാരം നടപടിയെടുക്കും. സാധനങ്ങൾ സ്വമേധയാ നൽകാൻ ആഗ്രഹിക്കുന്നവർ അടുത്തുള്ള കലക്‌ഷൻ സെന്ററിൽ ഏൽപ്പിക്കണമെന്നും കലക്ടർ അറിയിച്ചു.

സംസ്ഥാനത്ത് പ്രളയബാധിതമായ പലയിടങ്ങളിലും ചില വ്യാപാരികൾ സാധനങ്ങൾക്ക് അമിതവില ഈടാക്കുന്നെന്ന പരാതി ഉയരുന്നുണ്ട്. ഇത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു.