മഴയ്ക്ക് ശമനം: തിരുവനന്തപുരത്ത് അണക്കെട്ടുകളിലെ ജലനിരപ്പ് താഴുന്നു

0
28

തിരുവനന്തപുരം: മഴ കുറഞ്ഞതോടെ ജില്ലയിലെ അണക്കെട്ടുകളിൽ ജലനിരപ്പ് കുറയുന്നു. അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കു കുറഞ്ഞതാണു ജലനിരപ്പ് കുറയാൻ സഹായകമായത്. പേപ്പാറ അണക്കെട്ടിന്റെ ഒരു ഷട്ടർ അടച്ചു. ഞായറാഴ്ച രാവിലെ ഒമ്പതിന് 107.46 മീറ്ററാണു പേപ്പാറയിലെ ജലനിരപ്പ്.

രണ്ടു ഷട്ടറുകൾ ഇപ്പോഴും തുറന്നിട്ടുണ്ട്. നെയ്യാർ അണക്കെട്ടിലും ജലനിരപ്പു താഴ്ന്നുതുടങ്ങി. 83.7 ആണ് രാവിലെ ഏഴു മണിക്കുള്ള ജലനിരപ്പ്. ഇതിനെത്തുടർന്ന് അണക്കെട്ടിന്റെ ഷട്ടറുകൾ 60 സെന്റീമീറ്ററിൽ നിന്നും 30 സെന്റീമീറ്ററായി താഴ്ത്തി. നാലു ഷട്ടറുകളാണ് ആകെ തുറന്നിട്ടുള്ളത്.

അരുവിക്കര അണക്കെട്ടിൽ നിലവിൽ 46.40 സെന്റീമീറ്ററാണ് ജലനിരപ്പ്. അണക്കെട്ടിന്റെ മൂന്നു ഷട്ടറുകൾ തുറന്നിട്ടുണ്ട്. ജലനിരപ്പ് കുറഞ്ഞതിനെത്തുടർന്ന് ഒരു ഷട്ടർ 30 സെന്റീമീറ്റർ താഴ്ത്തിയിരുന്നു.