മഹാപ്രളയത്തിന്‌ കാരണം പ്രകൃതിയോട് കാട്ടിയ അലംഭാവമെന്ന് ഗാഡ്ഗില്‍, പ്രകൃതിയെ സംരക്ഷിക്കാനുള്ള നടപടികള്‍ ഉണ്ടാകുന്നില്ല

0
43

ന്യൂഡല്‍ഹി: പ്രകൃതിയോട് കാട്ടിയ അലംഭാവമാണ് കേരളത്തിന്‍റെ മഹാ പ്രളയത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് ലോകപ്രശസ്ത പരിസ്ഥിതി ശാസ്ത്രഞ്ജന്‍ മാധവ് ഗാഡ്ഗില്‍. പരിസ്ഥിതി വിരുദ്ധ പ്രവര്‍ത്തനത്തെ നിയന്ത്രിക്കാന്‍ ആരും ശ്രമിച്ചില്ല. പരിസ്ഥിതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിട്ടില്ലെങ്കില്‍ ഇത്തരം വിപത്തുകളുണ്ടാകുമെന്നത് യാഥാര്‍ത്ഥ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കിയിരുന്നെങ്കില്‍ ഇത്ര വലിയ ദുരന്തം ഉണ്ടാവില്ലായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തില്‍ വലിയ തോതിലുള്ള കയ്യേറ്റങ്ങളാണ് നടക്കുന്നത്. പ്രകൃതിയെ സംരക്ഷിക്കാനുള്ള ശരിയായ നടപടികള്‍ ഉണ്ടാകുന്നില്ല. തണ്ണീര്‍ത്തട നശീകരണവും പാറമടകളുടെ അമിത ഉപയോഗവും എല്ലാം കൂടിയാണ് മഹാപ്രളയത്തിലേക്ക് കാര്യങ്ങളെ എത്തിച്ചത്. ഇനിയെങ്കിലും പ്രകൃതിയെ സംരക്ഷിക്കുന്ന നിലപാട് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.