കേ​ര​ള​ത്തി​നു വീണ്ടും കേന്ദ്ര സഹായം; അരിയും മരുന്നും ഗോതമ്പും തുണികളും ഇന്ന്‍ എത്തും

0
19

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​നു വീണ്ടും കേന്ദ്ര സഹായം. കേന്ദ്രത്തില്‍ നിന്ന് കൂ​ടു​ത​ൽ അ​രി​യും മ​രു​ന്നുമാണ് ഇന്ന് എത്തുന്നത്. . കേന്ദ്ര ഭ​ക്ഷ്യ​വ​കു​പ്പ് 50000 മെ​ട്രി​ക് ട​ൺ അ​രി​യും ഗോ​ത​മ്പും 100 മെ​ട്രി​ക് ട​ൺ പ​യ​ർ​വ​ർ​ഗ​ങ്ങ​ളും ന​ൽ​കും. ഇ​വ ഇന്ന് സം​സ്ഥാ​ന​ത്ത് എ​ത്തി​ക്കും. 22 ല​ക്ഷം ലി​റ്റ​ർ കു​ടി​വെ​ള്ള​വും കേ​ന്ദ്ര​സ​ർ​ക്കാ​ർ കേ​ര​ള​ത്തി​നു ന​ൽ​കും.

പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം 12,000 ലി​റ്റ​ർ മ​ണ്ണെ​ണ്ണ​യാ​ണ് ന​ൽ​കു​ന്ന​ത്. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം 60 ട​ൺ മ​രു​ന്ന് ക​യ​റ്റി അ​യ​ക്കും. ആ​റു മെ​ഡി​ക്ക​ൽ സം​ഘ​ങ്ങ​ൾ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശ​വും ന​ൽ​കി​യി​ട്ടു​ണ്ട്. സ്ഥി​തി സാ​ധാ​ര​ണ നി​ല​യി​ലാ​കും​വ​രെ സേ​ന​ക​ൾ കേ​ര​ള​ത്തി​ൽ തു​ട​രാ​നും നി​ർ​ദേ​ശ​മു​ണ്ട്. പു​ത​പ്പു​ക​ളും കി​ട​ക്ക​വി​രി​ക​ളും അ​ട​ക്കം പ്ര​ത്യേ​ക ട്രെ​യി​ൻ‌ കേ​ര​ള​ത്തി​ലെ​ത്തും.

നേ​ര​ത്തെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കേ​ര​ള​ത്തി​ന് 500 കോ​ടി രൂ​പ അ​ടി​യ​ന്ത​ര സ​ഹാ​യ​മാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച​ത്.