പ്രളയബാധിതരെ സഹായിക്കാന്‍ കമ്മല്‍ ഊരി നല്‍കി; വേറിട്ട മാതൃകയുമായി വീട്ടമ്മ

0
31

മലപ്പുറം: ദുരിതാശ്വാസ ക്യാമ്പിലേക്ക് സഹായിക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയവര്‍ക്ക് തന്റെ കമ്മല്‍ ഊരി നല്‍കി വീട്ടമ്മ. സിപിഎം വൈലോങ്ങര കമ്മിറ്റിയുടെ ദുരിതാശ്വാസ പിരിവിലേക്കായാണ് വീട്ടമ്മ കമ്മല്‍ നല്‍കിയത്. മേച്ചേരിപറമ്പിലെ കോട്ടേക്കാട് ഇന്ദിരയാണ് ദുരിതാശ്വാസ സഹായത്തിനായി കമ്മല്‍ ഊരി നല്‍കിയത്.

കേരളത്തിന് സഹായം നല്‍കേണ്ട ആവശ്യമില്ലെന്നും വ്യാജമാണെന്നും പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ നിരവധി കുറിപ്പുകളും സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി മാതൃകയായിരിക്കുകയാണ് ഈ
വീട്ടമ്മ.ചെറുതും വലുതുമായ സഹായങ്ങളാണ് വിവിധ മേഖലയില്‍ നിന്ന് സംസ്ഥാനത്തേക്ക് എത്തുന്നത്.

20000 കോടിയുടെ നഷ്ടം സംസ്ഥാനത്ത് പ്രളയക്കെടുതി മൂലം സംഭവിച്ചെന്നാണ് സര്‍ക്കാരിന്റെ പ്രാഥമിക കണക്കുകള്‍.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ഇതുവരെ 164 കോടി എത്തിയിട്ടുണ്ട്. ലഭിച്ച വാഗ്‌ദാനങ്ങളുടെ കണക്കനുസരിച്ച്‌ 450 കോടി രൂപ ഉടന്‍ അക്കൗണ്ടിലെത്തുമെന്നാണ് കണക്കാക്കുന്നത്. വിവിധ സംസ്ഥാനസര്‍ക്കാരുകള്‍ ഉള്‍പ്പെടെ വാഗ്‌ദാനം ചെയ്‌ത ശേഷിക്കുന്ന തുക വരുംദിവസങ്ങളിലായിരിക്കും അക്കൗണ്ടിലെത്തുക.