സങ്കടങ്ങള്‍ക്ക് നടുവില്‍ ഒരേയൊരു സന്തോഷം; ക്യാമ്പിലെത്തിയ യുവതിക്ക് സ്വകാര്യ ആശുപത്രിയില്‍ സൗജന്യ സിസേറിയന്‍

0
20

കൊച്ചി: പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പിലെത്തിയ യുവതിക്ക് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ സൗജന്യ സിസേറിയന്‍. ദുരിതക്കയത്തില്‍ നെഞ്ചിടിപ്പോടെ പ്രസവം മുന്നില്‍ കണ്ട് ക്യാമ്പില്‍ കഴിഞ്ഞ ചേരാനെല്ലൂര്‍ സ്വദേശി പ്രസീദയാണ് ബുദ്ധിമുട്ടുകളൊന്നുമില്ലാതെ കഴിഞ്ഞ ദിവസം ലേക് ഷോര്‍ ആശുപത്രിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.ഒരുപാട് സങ്കടങ്ങള്‍ക്ക് നടുവിലായിരുന്നു പ്രസീദയെ ഈ സന്തോഷം തേടിയെത്തിയത്.

അച്ഛനും സഹോദരനും മരിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് പ്രളയവും ദുരിതത്തിന്റെ ആക്കം കൂട്ടിയത്. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്നായിരുന്നു പ്രസീദയുടെ അച്ഛന്‍ മരിച്ചത്. പിതാവിന്റെ വിയോഗം താങ്ങാനാവാതെ സഹോദരന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

വരാപ്പുഴയിലെ ഡ്രൈവിങ് സ്കൂളിലാണ് സുനീഷിന് ജോലി. പ്രസവവും മറ്റ് ചെലവുകളും ലേക് ഷോര്‍ ആശുപത്രി പൂര്‍ണ സൗജന്യമായി ചെയ്തുനല്‍കി. എന്നാല്‍ ഇനി മുകളറ്റം വെള്ളംകയറി നശിച്ച വീട്ടിലേക്ക് ഈ ചോരക്കുഞ്ഞുമായി മടങ്ങണമെന്നതാണ് ഒരേയൊരു ആശങ്ക.