ഇംഗ്ലണ്ടിലെ ടെസ്റ്റ് വിജയം കേരളത്തിന്‌ സമര്‍പ്പിക്കുന്നെന്ന് കോഹ്ലി; നിറഞ്ഞ കൈയ്യടിയുമായി ഗാലറി

0
27

നോട്ടിങാം: ട്രെൻബ്രിജ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരായ വിജയം പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിനു സമര്‍പ്പിക്കുന്നെന്ന് ക്യാപ്ടന്‍ വിരാട് കോഹ്ലി.

കേരളത്തിൽ വീടുകളിലേക്കു മടങ്ങുന്ന പ്രളയബാധിതർക്കാണ് ഈ ജയം സമർപ്പിക്കുന്നത്. കേരളത്തിലെ കാര്യങ്ങൾ കഷ്ടമാണ്. ക്രിക്കറ്റ് ടീമെന്ന നിലയ്ക്കു ഞങ്ങൾക്കു ചെയ്യാൻ സാധിക്കുന്ന ചെറിയ കാര്യമാണിത്– കോഹ്‍ലി ഇംഗ്ലണ്ടിൽ പറഞ്ഞു. നിറഞ്ഞ കയ്യടിയോടെയാണ് ഗാലറി വിരാട് കോഹ്‍ലിയുടെ പ്രസ്താവനയെ സ്വീകരിച്ചത്.