കേരളത്തിന് സഹായവുമായി ഛത്തീസ്ഗഡ്, തെലങ്കാനാ, ആന്ധ്രാ സം​സ്ഥാ​ന​ങ്ങ​ള്‍; ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ചുതുടങ്ങി

0
26

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ക്കെ​ടു​തി​യി​ല്‍ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കേ​ര​ള​ത്തെ സ​ഹാ​യി​ക്കാ​നാ​യി ഛത്തീ​സ്ഗ​ഡ്, തെ​ലു​ങ്കാ​ന, ആ​ന്ധ്രാ സം​സ്ഥാ​ന​ങ്ങ​ള്‍ ഭ​ക്ഷ്യ ധാ​ന്യ​ങ്ങ​ള്‍ വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​റി​യി​ച്ചു.

തെ​ലു​ങ്കാ​ന​യി​ല്‍ നി​ന്നും 500 മെ​ട്രി​ക് ട​ണ്‍ അ​രി കേ​ര​ള​ത്തി​ലേ​ക്ക് അ​യ​ച്ചു. ഛത്തീ​സ്ഗ​ഡി​ന്‍റെ 2,500 ട​ണ്‍ അ​രി​യും ആ​ന്ധ്ര​യു​ടെ 2,000 ട​ണ്‍ അ​രി​യും ദു​രി​താ​ശ്വാ​സ​ത്തി​നാ​യി കേ​ര​ള​ത്തി​ല്‍ എ​ത്തു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. കേ​ര​ള​ത്തെ സ​ഹാ​യി​ക്കാ​ന്‍ സ​ന്ന​ദ്ധ​മാ​യ ആ ​ന​ല്ല മ​ന​സു​ക​ള്‍​ക്ക് ന​ന്ദി​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

അതേസമയം വിദേശരാജ്യങ്ങള്‍ നല്‍കുന്ന സഹായം സ്വീകരിക്കേണ്ടെന്നാണ് കേന്ദ്രത്തിന്റെ നിലപാട്‌. വിദേശരാജ്യങ്ങളുടെയും വിദേശ ഏജന്‍സികളുടെയും സഹായം സ്വീകരിക്കേണ്ടതില്ലെന്ന നയം മാറ്റേണ്ടെന്ന നിലപാടാണ് കേന്ദ്രത്തിനുള്ളത്. കേരളത്തിന് സഹായം വാഗ്ദാനം ചെയ്ത രാജ്യങ്ങളെ വിദേശകാര്യമന്ത്രാലയം ഇക്കാര്യമറിയിച്ചു.