ട്രെന്‍ഡ്ബ്രിഡ്ജ് ടെസ്റ്റ്‌: ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 203 റണ്‍സ് വിജയം

0
20

നോട്ടിങാം: ട്രെൻബ്രിജ് ടെസ്റ്റിൽ ഇംഗ്ളണ്ടിനെതിരെ ഇന്ത്യയ്ക്കു 203 റൺസിന്റെ ജയം. ഇതോടെ അഞ്ചു മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര 2–1 എന്ന നിലയിലായി. ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ തോറ്റിരുന്നു.

സ്കോർ: ഇന്ത്യ –329, ഏഴിനു 352 ഡിക്ലയേഡ്. ഇംഗ്ലണ്ട്– 161, 317

അഞ്ചു വിക്കറ്റു നേടിയ ജസപ്രിത് ബുമ്രയാണ് ഇന്ത്യയ്ക്കു വിജയവഴിയൊരുക്കിയത്‌.
ഇഷാന്ത് ശർമ (രണ്ട്), മുഹമ്മദ് ഷമി, ഹാർദിക് പാണ്ഡ്യ എന്നിവരും വിക്കറ്റു നേടി. ആദിൽ റാഷിദ് (30), ആൻഡേഴ്സൺ (8) എന്നിവരായിരുന്നു ഇന്നലെ കളി അവസാനിക്കുമ്പോൾ ക്രീസിൽ. ഇന്ന് കളി തുടങ്ങി ഏറെ നേരം പിടിച്ചു നിൽക്കാൻ ഇരുവർക്കും സാധിച്ചില്ല.