നീ​ര​വ് മോ​ദി​- മെ​ഹു​ൽ ചോ​ക്സി​മാരുടെ അനധികൃത ബം​ഗ്ലാ​വു​ക​ൾ ഇ​ടി​ച്ചു​പൊ​ളി​ക്കുന്നു

0
32

മു​ബൈ: ബാങ്കുകളെ കബളിപ്പിച്ച് രാ​ജ്യം​വി​ട്ട വ​ജ്ര​വ്യാ​പാ​രി നീ​ര​വ് മോ​ദി​യു​ടേ​യും മെ​ഹു​ൽ ചോ​ക്സി​യു​ടേ​യും അനധികൃത ബം​ഗ്ലാ​വു​ക​ൾ ഇ​ടി​ച്ചു​പൊ​ളി​ക്കാ​ൻ മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വ്. തീ​ര​ദേ​ശ​പ​രി​പാ​ല​ന നി​യ​മം പാ​ലി​ക്കാ​തെ നി​ർ‌​മി​ച്ച ബം​ഗ്ലാ​വു​ക​ളാ​ണ് പൊ​ളി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്. അ​ലി​ബാ​ഗി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ളാ​ണ് സ​ർ​ക്കാ​ർ പൊ​ളി​ക്കു​ന്ന​ത്. ഇ​തി​ൽ മോ​ദി​യു​ടേ​യും ചോ​ക്സി​യു​ടേ​യും ബം​ഗ്ലാ​വു​ക​ളും ഉ​ൾ​പ്പെ​ടും.

റാ​യി​ഗ​ഡ് ജി​ല്ല​യി​ൽ പ​രി​സ്ഥി​തി മ​ന്ത്രി രാം​ദാ​സ് കാ​ഡം പ​ങ്കെ​ടു​ത്ത അ​വ​ലോ​ക​ന യോ​ഗ​ത്തി​നു ശേ​ഷ​മാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. നേ​ര​ത്തെ സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രെ കെ​ട്ടി​ട ഉ​ട​മ​ക​ൾ സ്റ്റേ ​വാ​ങ്ങി​യി​രു​ന്നു. എ​ന്നാ​ൽ സ​ർ​ക്കാ​ർ സ്റ്റേ ​നീ​ക്കി​യ​തി​നു ശേ​ഷ​മാ​ണ് ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി ആ​രം​ഭി​ക്കു​ന്ന​ത്.

മോ​ദി​യും ചോ​ക്സി​യും കൂ​ടാ​തെ ര​ത്ത​ൻ ടാ​റ്റാ, ആ​ന​ന്ദ് മ​ഹീ​ന്ദ്ര, സീ​ന​ത് അ​മ​ൻ തു​ട​ങ്ങി നി​ര​വ​ധി പ്ര​മു​ഖ​ർ​ക്ക് റാ​യി​ഡ​ഗ് ജി​ല്ല​യി​ലെ അ​ലി​ബാ​ഗി​ലും മു​റു​ദു​വി​ലും ബം​ഗ്ലാ​വു​ക​ളു​ണ്ട്. നി​ല​വി​ൽ 164 അ​ന​ധി​കൃ​ത കെ​ട്ടി​ട​ങ്ങ​ളാ​ണ് ര​ണ്ട് സ്ഥ​ല​ത്തു​മാ​യു​ള്ള​ത്. ഈ ​കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ക്ക​ണ​മെ​ന്ന് ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ നേ​ര​ത്തെ ഉ​ത്ത​ര​വി​ട്ടി​രു​ന്നു.