അഭിമന്യു വധം: ഒരു പ്രതി കൂടി അറസ്റ്റില്‍

0
32

കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കൊലയാളി സംഘത്തിലുണ്ടായിരുന്ന നെട്ടൂര്‍ സ്വദേശി അബ്​ദുല്‍ നാസറിനെ (25)യാണ് പൊലീസ് പിടികൂടിയത്.

സംഭവത്തിന് ശേഷം ഇയാള്‍ പന്തളത്ത് രഹസ്യ കേന്ദ്രത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു. പ്രളയത്തെ തുടര്‍ന്ന് പന്തളത്തും പരിസര പ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ടായതോടെ ഇയാള്‍ പുറത്ത് ചാടുകയായിരുന്നു. രഹസ്യ വിവരം കിട്ടിയ പൊലീസ് ഇയാളെ ഒളിപ്പിച്ചയാളെ അറസ്റ്റ് ചെയ്യാന്‍ നീക്കം തുടങ്ങി. ഇതറിഞ്ഞതോടെ അബ്​ദുല്‍ നാസര്‍ കീഴടങ്ങുകയായിരുന്നു.

സംഭവത്തില്‍ നിരപരാധിയാണെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. കൊലപാതക കേസില്‍ അകപ്പെടുമെന്നായതോടെ തമിഴ്നാട്ടിലെ ഏര്‍വാഡിയിലേക്ക് കടന്നെന്നും കുടുംബാം​​ഗങ്ങളെ കണാനായി തിരിച്ചുവരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം കേരളത്തിലെത്തിയതെന്നും പ്രതി മൊഴി നല്‍കി. എന്നാല്‍ ഈ മൊഴികള്‍ കള്ളമാണെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്.