അഭിമന്യു വധം: എട്ട് പ്രതികള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

0
34

കൊച്ചി: മഹാരാജാസ് കോളെജ് വിദ്യാര്‍ത്ഥി അഭിമന്യു വധക്കേസില്‍ എട്ട് പ്രതികള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മുഹമ്മദ് ഹഷീം, തന്‍സീര്‍, സനിദ്, ഫായിസ്, ആരിസ് ബിന്‍ സലീം, ഷിഫാസ്, സഹല്‍, ജിസാല്‍ റസാഖ് എന്നീ പ്രതികള്‍ക്കെതിരെയാണ് പൊലീസ് ലുക്കൗട്ട് നേട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

പ്രതികള്‍ക്കെതിരെ വിവരം ലഭിക്കുന്നവര്‍ അസിറ്റന്റ് കമ്മീഷണമാരായ എസ്ടി സുരേഷ്, കെ ലാല്‍ജി, പൊലീസ് ഇന്‍സ്‌പെക്ടര്‍ എ അനന്തലാല്‍ എന്നിവരെ വിവരം അറിയിക്കണം എന്നാണ് നോട്ടീസ്.