അഭിമന്യു വധം: ക്യാംപസ് ഫ്രണ്ട് ജില്ലാ സെക്രട്ടറി അറസ്റ്റില്‍

0
31

കൊച്ചി: മഹാരാജാസ് കോളജ് വിദ്യാർഥി എം. അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ ക്യാംപസ് ഫ്രണ്ട് ജില്ലാ സെക്രട്ടറി പൊലീസിൽ കീഴടങ്ങി. ക്യാംപസ് ഫ്രണ്ട് കൊച്ചി ജില്ലാ സെക്രട്ടറി ആലുവ പെരുമ്പാവൂർ സ്വദേശി ആരിഫ് ബിൻ സലിമാണ് കീഴടങ്ങിയത്.

മഹാരാജാസ് കോളജിലേക്ക് അക്രമികളെ സംഘടിപ്പിച്ച് എത്തിച്ചത് സലിമാണെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ഇയാൾ ഉൾപ്പെടെ കേസിലെ എട്ടു പ്രധാന പ്രതികൾക്കെതിരെ പൊലീസ് കഴിഞ്ഞ ദിവസം തിരച്ചിൽ നോട്ടിസ് പുറത്തിറക്കിയിരുന്നു.

സലിമിനെ അറസ്റ്റു ചെയ്തതോടെ കേസിൽ നേരിട്ടു പങ്കെടുത്ത 16 പ്രതികളിൽ ഒൻപതു പേർ കസ്റ്റഡിയിലായി. നേരിട്ട് പങ്കെടുത്തവർ കൂടാതെ മുഖ്യപ്രതികളെ ഒളിവിൽ താമസിപ്പിച്ചവർ ഉൾപ്പെടെ കേസിൽ 28 പ്രതികളാണുള്ളത്.