അഭിമന്യു വധം: ആ​ദ്യ കു​റ്റ​പ​ത്രം ഇന്ന് സ​മ​ര്‍​പ്പി​ക്കും

0
38

മ​ഹാ​രാ​ജാ​സ്​ കോ​ള​ജ്​ വിദ്യാര്‍ത്ഥി അ​ഭി​മ​ന്യു​വി​​​​നെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ പൊ​ലീ​സ്​ ആ​ദ്യ കു​റ്റ​പ​ത്രം ഇന്ന് സ​മ​ര്‍​പ്പി​ക്കും. ഇ​തു​വ​രെ പി​ടി​യി​ലാ​യ പ്ര​തി​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ്​ പൊ​ലീ​സ്​ എ​റ​ണാ​കു​ളം ജു​ഡീ​ഷ്യ​ല്‍ ഫ​സ്​​റ്റ്​ ക്ലാ​സ്​ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി (ര​ണ്ട്) മു​മ്ബാ​കെ ആ​ദ്യ കു​റ്റ​പ​ത്രം ന​ല്‍​കു​ക. സം​ഭ​വം ന​ട​ന്ന്​ 86ാം ദി​വ​സ​മാ​ണ്​ പൊ​ലീ​സ്​ കു​റ്റ​പ​ത്രം സമര്‍പ്പിക്കുന്നത്.

90 ദി​വ​സം പി​ന്നി​ട്ടാ​ല്‍, ആ​ദ്യം അ​റ​സ്​​റ്റി​ലാ​യ ഏ​താ​നും പ്ര​തി​ക​ള്‍​ക്ക്​ ജാ​മ്യം ല​ഭി​ക്കാ​നി​ട​യു​ണ്ടെ​ന്ന​തി​നാ​ലാ​ണ്​ പൊ​ലീ​സ്​ ഇപ്പോള്‍ തിരക്കിട്ട് അ​ന്തി​മ റി​പ്പോ​ര്‍​ട്ട്​ ന​ല്‍​കു​ന്ന​ത്. തി​ങ്ക​ളാ​ഴ്​​ച സ​മ​ര്‍​പ്പി​ക്കു​മെ​ന്ന്​ നേ​ര​ത്തേ അ​റി​യി​പ്പു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഏ​താ​നും ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍​കൂ​ടി പൂ​ര്‍​ത്തി​യാ​ക്കാ​നു​ള്ള​തി​നാ​ല്‍ ചൊ​വ്വാ​ഴ്​​ച​ത്തേ​ക്ക്​ മാ​റ്റു​ക​യാ​യി​രു​ന്നു.

പ്ര​തി​ക​ള്‍​ക്കെ​തി​രെ കൊ​ല​പാ​ത​കം, വ​ധ​ശ്ര​മം, ഗൂ​ഢാ​ലോ​ച​ന, മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി സം​ഘം ചേ​ര​ല്‍, തെ​ളി​വ്​ ന​ശി​പ്പി​ക്ക​ല്‍, മാ​ര​ക​മാ​യി മു​റി​വേ​ല്‍​പി​ക്ക​ല്‍ എ​ന്നി​വ അ​ട​ക്കം 13ഒാ​ളം വ​കു​പ്പു​ക​ളാ​ണ്​ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. അതേസമയം, അ​രൂ​ക്കു​റ്റി തൃ​ച്ചാ​റ്റു​കു​ളം സ്വ​ദേ​ശി മു​ഹ​മ്മ​ദ്​ ഷ​ഹീം അ​ട​ക്ക​മു​ള്ള ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന മു​റ​​ക്ക്​ അ​നു​ബ​ന്ധ കുറ്റപത്രം സമര്‍പ്പിക്കും.