നാലര ലക്ഷം രൂപയുടെ വസ്ത്രം,9.5 കോടിയുടെ ആഭരണങ്ങള്‍; ബ്രൈഡൽ ഷവറിൽ താരമായി പ്രിയങ്ക

0
46

ഇൻസ്റ്റഗ്രാമിൽ ശ്രദ്ധേയമായി ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ബ്രൈഡൽ ഷവറിൽ നിന്നുളള ചിത്രങ്ങള്‍. ന്യൂയോർക്ക് ടിഫാനി ബ്ലൂ ബോക്സ് കഫേയിൽ സുഹൃത്തുക്കൾ ഒരുക്കിയ ബ്രൈഡൽ ഷവറിൽ തൂവെളള വസ്ത്രം ധരിച്ചാണ് പ്രിയങ്ക എത്തിയത്. 4.4 ലക്ഷം വില വരുന്ന വസ്ത്രത്തോടൊപ്പം പ്രിയങ്ക അണിഞ്ഞത് 9.5 കോടിയുടെ ജുവലറി!  ആഭരണങ്ങളുടെ  വില കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ.

ഏകദേശം എട്ടു കോടിയോളം രൂപ വില വരുന്ന ടിഫാനി ആഭരണങ്ങളാണ് ബ്രൈഡൽ ഷവറിന് പ്രിയങ്ക ധരിച്ചിരുന്നത്. 2.1 കോടി വില വരുന്ന എൻഗേജ്മെന്റ് മോതിരം കൂടി ഉൾപ്പെടുത്തിയാൽ 9.5 കോടിയോളം വില വരും ഈ ആഭരണങ്ങൾക്ക്.

പ്രിയങ്കയുടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പെടെ 100 പേർ ബ്രൈഡൽ ഷവറിൽ പങ്കെടുത്തു. അമേരിക്കൻ ഗായകനും ഗാനരചയിതാവുമായ നിക്ക് ജൊനാസുമായി പ്രിയങ്കയുടെ വിവാഹം ഡിസംബറോടെ ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ.

 

View this post on Instagram

 

#BacheloretteVibes

A post shared by Priyanka Chopra (@priyankachopra) on