തിരുവനന്തപുരം: ശബരിമല കര്‍മ്മസമിതി സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കെ.എസ്.ആര്.ടിസിക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് എം.ഡി ടോമിന് ജെ.തച്ചങ്കരി പറഞ്ഞു. ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത പിറ്റേ ദിവസം ഏകദേശം 57 ബസുകളാണ് പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്തത്. ഗള്‍ഫ് യാത്രക്കാരുമായി വിമാനത്താവളത്തിലേക്ക് പോയിക്കൊണ്ടിരുന്ന ചില് എ.സി ബസുകള്‍ കോഴിക്കോടും നെടുമ്ബാശേരിയിലും കല്ലെറിഞ്ഞ് തകര്‍ത്തെന്നും തച്ചങ്കരി അറിയിച്ചു.
നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി എന്ത് നേട്ടമാണ് ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് ലഭിക്കുക. പാല്, പത്രം, എന്നീ അവശ്യസൗകര്യങ്ങളെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയതുപോലെ കെ.എസ്.ആര്.ടി.സിയെയും ഒഴിവാക്കണമെന്ന് എല്ലാ രാഷ്ട്രീയപാര്‍ട്ടികളോട് ആവശ്യപ്പെട്ടിരുന്നു. അത് എത്രയും പെട്ടെന്ന് പരിഗണിക്കപ്പെടണമെന്ന് വീണ്ടും ആവശ്യപ്പെടുന്നു. കെ.എസ്.ആര്.ടി.സിക്കുണ്ടാകുന്ന നഷ്ടം ഈ നാടിന്റെയും ജനങ്ങളുടെയും നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.