പാലക്കാട് വീണ്ടും സംഘര്‍ഷം; എല്‍.ഡി.എഫ് മാര്‍ച്ചിന് നേരെ ബിജെപിയുടെ കല്ലേറ്

0
48

പാലക്കാട്; പാലക്കാട് വീണ്ടും സംഘര്‍ഷഭരിതം. എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച്‌ അക്രമത്തില്‍ കലാശിച്ചു. ഹര്‍ത്താലില്‍ ബിജെപി ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ നടത്തിയ അക്രമങ്ങളില്‍ പ്രതിഷേധിച്ച്‌ ബി.ജെ.പി ഓഫീസിലേക്ക് സി.പി.എം,സി.പി.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

സമാധാനപരമായി തുടങ്ങിയ മാര്‍ച്ച്‌ ബി.ജെ.പി ഓഫീസിനു മുന്നില്‍ എത്തിയപ്പോള്‍,അക്രമാസക്തമാവുകയായിരുന്നു. മാര്‍ച്ചില്‍ ഉണ്ടായിരുന്ന ചിലര്‍ ബി.ജെ.പി ഓഫീസിലേക്ക് കല്ലെറിഞ്ഞു.

ബി.ജെ.പി ഓഫീസില്‍ നിന്നും മാര്‍ച്ചിന് നേരെയും കല്ലേറുണ്ടായി. തുടര്‍ന്ന് കാര്യങ്ങള്‍ സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് മാറ്റാനുള്ള ശ്രമത്തിലാണ് പൊലീസ്.