‘പത്മവ്യൂഹത്തിലെ അഭിമന്യു’; ട്രെയിലര്‍ പുറത്തിറങ്ങി

0
38

കൊച്ചി: മഹാരാജാസ് കോളെജില്‍ അക്രമികളുടെ കുത്തേറ്റ് മരിച്ച എസ്‌എഫ്‌ഐ നേതാവ് അഭിമന്യൂവിന്റെ ജീവിതം പറയുന്ന സിനിമ ‘പത്മവ്യൂഹത്തിലെ അഭിമന്യു’വിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടത്. നടന്‍ ഇന്ദ്രന്‍സ്, നടി സോന നായര്‍, എന്നിവര്‍ മറ്റെല്ലാ അഭിനേതാക്കളും പുതുമുഖങ്ങളാണ്. ആകാശ് ആര്യനാണ് അഭിമന്യുവിന്റെ വേഷം ചെയ്യുന്നത്.

ആര്‍എംസി പ്രൊഡക്ഷന്റെ ബാനറില്‍ വിനീഷ് ആരാധ്യ കഥയും സംവിധാനവും നിര്‍വഹിച്ച സിനിമ ഈ മാസം തിയേറ്ററുകളിലെത്തും. അടുത്തിടെ അന്തരിച്ച സിപിഐഎം നേതാവ് സൈമണ്‍ ബ്രിട്ടോയും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.