റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി ‘റൗഡി ബേബി’; പുതിയ നേട്ടം

0
117

സൗത്ത് ഇന്ത്യയിൽ ഏറ്റവും അധികം ആളുകൾ കണ്ട ഗാനം എന്ന ബഹുമതി ധനുഷും സായി പല്ലവിയും തകർത്താടിയ റൗഡി ബേബി 40 ദിനങ്ങൾ കൊണ്ട് സ്വന്തമാക്കി. 188 മില്യൺ ആളുകളാണ് ഗാനം ഇതുവരെ കണ്ടിരിക്കുന്നത്. മുൻപ് ബില്‍ബോര്‍ഡ് യൂട്യൂബ് ചാര്‍ട്ടിലെ നാലാം സ്ഥാനവും ഗാനം സ്വന്തമാക്കിയിരുന്നു.

സോഷ്യൽ മീഡിയയിലും യൂട്യൂബിലും ‘റൗഡി ബേബി’ തരംഗമാണ്. ഒറ്റപ്പാട്ടിലൂടെ ആരാധകരുടെ നിരവധി പ്രശംസകളാണ് സായ് പല്ലവിയെ തേടിയെത്തിയത്. ധനുഷിനെക്കാൾ മികച്ച നർത്തകി, ധനുഷിന്റെ എക്കാലത്തെയും മികച്ച നൃത്തജോഡി ഇങ്ങനെയൊക്കെയാണ് ആരാധകരിപ്പോൾ സായിയെ വിശേഷിപ്പിക്കുന്നത്. പ്രഭുദേവയാണ് ഈ നൃത്തരംഗത്തിൻരെ കൊറിയോഗ്രഫി നിർവഹിച്ചിരിക്കുന്നത്.