യുദ്ധം വേണ്ട എന്ന് പറയുന്നവരോട്…

0
196

ഷിനു ഓംകാർ

യുദ്ധം വേണ്ട എന്ന് പറയുന്നവരോട് ഇവിടെ യുദ്ധം അല്ല നടന്നത് മറിച്ച പാക് തീവ്രവാദ പരിശീലന കേന്ദ്രങ്ങളിൽ ഇന്ത്യൻ വായു സേന യുടെ ആകാശ ആക്രമണം ആയിരുന്നു, പാകിസ്ഥാന്റെ മണ്ണിൽ വളർന്ന് ഇന്ത്യക് ഭീഷണി ആവുന്ന തീവ്രവാദികളെ അമർച്ച ചെയ്യാൻ ഇന്ത്യ പാകിസ്ഥാനോട് അനവധി തവണ ആവശ്യപ്പെട്ടത് ആണ് , അവർ ചെയ്തിരുന്നോ ?

പാകിസ്ഥാനിൽ നിന്ന് പരിശീലനം നേടി ഇന്ത്യ യിലേക് വന്ന ഫിദയിൻ തീവ്രവാദി കാരണം അവസാന ആക്രമണം കാരണം നമ്മുടെ മണ്ണിൽ മരിച്ച വീണത് 40 സഹോദരങ്ങൾ ആയിരുന്നു ,ഇതിന് മുമ്പ് ഉറിയിലും പത്താൻകോട്ടിലും ഉണ്ടായിരുന്നത് വേറെ. 26/11ന് പാക് ഭീകരർ മുംബൈ യിൽ കര യുദ്ധം നടത്തിയത് നമ്മൾ മറന്നോ ? ഈ അക്രമങ്ങൾക് ഒക്കെ കാരണം ഇന്ത്യ യുടെ ഇന്റലിജൻസ് പരാജയം ആണ് എന്ന പറയുന്നവർ ഉണ്ട് !! പാക് isi തണലിൽ അവരുടെ മണ്ണിൽ അവരുടെ machinery’s ഉപയോഗിച്ച ആണ് ഇന്ത്യയിലേക് ഓരോ ആത്‍മഹത്യ സ്ക്വാഡ് കളെയും കയറ്റി വിടുന്നത്, ചിലപ്പോൾ നമ്മുടെ ഇന്റലിജൻസ് വലകൾ മുറിച് പ്രദേശിക സഹായത്തോടെ പല ഫിദയിൻ ആക്രമണങ്ങൾ നടന്നത് നമ്മൾ കണ്ടത് ആണ്.

നമ്മുടെ ശക്തമായ ആഭ്യന്തര സുരക്ഷയും ഇന്റർലിജെൻസ് സംവിധാനവും കാരണം ഇന്ത്യക് അകത്ത് പ്രധാന നഗരങ്ങളിൽ മുമ്പ് പൊട്ടിയിരുന്നു ബോംബുകൾക് ഇന്ന് കുറവ് വന്നിട്ടുണ്ട് ഇന്ത്യൻ സ്ലീപ്പർ സെല്ലുകളെ അമർച്ച ചെയ്യാൻ നമ്മുടെ സുരക്ഷ സംവിധാനങ്ങൾക് ഒരു പരിധി വരെ കഴിഞ്ഞിട്ടുണ്ട് ,എന്നാൽ പലപ്പോഴും ക്രോസ് ബോർഡർ ആക്രമണങ്ങൾ തടയുന്നതിൽ പിഴവ് പറ്റിയിട്ടുണ്ട് അയൽരാജ്യത്തിന്റെ ബലവും ചില പ്രാദേശിക വിഘടനവാദികളുടെ സഹായത്തോടെ പല തീവ്രവാദി ആക്രമണങ്ങൾ നമ്മുടെ മണ്ണിൽ നടന്നിട്ടുണ്ട്

ചർച്ചകൾ നിലവിലെ സ്ഥിതികൾ മാറ്റുമോ ?

നമ്മൾ ഒത്തിരി ചർച്ചകൾ നടത്തിയത് ആണ് അതിർത്തി കയറി വന്ന തീവ്രവാദികൾക് തെളിവും നൽകിയത് ആണ്, പാകിസ്ഥാൻ ഗവ: തീവ്രവാദികൾക് ഒരു സഹായവും നൽകുന്നില്ല എന്ന നിലപാട് ആണ് പലപ്പോഴും എടുത്തിരുന്നത് ,എന്നാൽ ഇന്ത്യക് ഭീഷണി ഉയർത്തുന്ന പല തീവ്രവാദി നേതാക്കളും ഇമ്രാൻ ഖാൻന്റെ പാർട്ടി നേതാകൾക് ഒപ്പം വേദി പങ്കിടുന്ന അവസ്‌ഥ വരെ ഉണ്ടായിട്ടുണ്ട് ,ഇമ്രാൻ ഖാൻ പുതിയ നേതാവ് അല്ലെ ചർച്ചക്ക് ഒരു അവസരം കൊടുക്ക് എന്ന വാദം പല കോണിൽ നിന്നും ഉയർന്ന വന്നിരുന്നു , ഇമ്രാൻ ഖാൻ എന്ന നേതാവും പാർട്ടിയും എങ്ങനെ ഉയർന്ന വന്നതാണ് എന്ന് നോക്കിയാൽ മനസ്സിലാകും ആരൊക്കെയാണ് ഇമ്രാൻ ഖാൻ ന്റെ പിറകിൽ എന്ന് ,അതേ പോലെ ചർച്ചകൾ കൊണ്ട് ഗുണം ഉണ്ടോ എന്നത്.

നമ്മൾ നേരിടുന്ന പ്രശ്നം

80 ളുടെ അവസാനം തൊട്ട് നമ്മൾ അനുഭവിക്കുന്നത് ആണ് കാശ്മീർ വിഷയം, ആദ്യം പഞ്ചാബിൽ ആയിരുന്നു പാക് നേതൃത്വത്തിൽ വിഘടന വാദവും ഭീകരവാദവും വളർത്തി കൊണ്ട് വന്നിരുന്നത് ഖാലിസ്ഥൻ വാദം അടങ്ങിയപ്പോൾ കാശ്മീർ വാദം ശക്തമായി , കാശ്മീറിന് വേണ്ടി ആണോ പാകിസ്ഥാൻ കേറ്റി വിടുന്ന തീവ്രവാദികൾ ഒകെ പൊട്ടി ചാവുന്നത് അല്ല, അവരുടെ യുദ്ധം ഇന്ത്യയോട് ആണ് ചിലപ്പോൾ പഞ്ചാബിൽ ചിലപ്പോൾ മുംബൈ യിൽ ഹൈദരാബാദ് ഇങ്ങനെ അനവധി പട്ടണങ്ങളിൽ പാക് പരിശീലിത തീവ്രവാദികളുടെ നര നായാട്ട് കണ്ടത് ആണ് അവർ ഇന്ത്യക് എതിരെ ആണ് ആയുധം എടുത്തിരിക്കുന്നത് ഇന്ത്യക്ക് എതിരെ പാകിസ്ഥാൻ നടത്തുന്ന ഒരു proxy war ആണ് നമ്മൾ പതിറ്റാണ്ടുകളായി കണ്ട് കൊണ്ടിരുക്കുന്നത്

യുദ്ധ വേണ്ട – യുദ്ധം അല്ല തീവ്രവാദികളെ അമർച്ച ചെയ്യൽ മാത്രം ആയിരുന്നു ഇന്ത്യ പാകിസ്ഥാനിൽ നടത്തിയ ആക്രമണം. അല്ലാതെ പാക് പൗരനെയോ പട്ടാളത്തെയോ അക്രമിച്ചട്ടില്ല, ഇതിന് പകരം ഇന്ന് പാക് വായു സേന നമ്മുടെ സൈനിക പോസ്റ്റിനെ ലക്ഷ്യം ആക്കി വന്നു ,നമുക്ക് ഇന്ന് ഒരു യുദ്ധ പ്രതീതി തോനുന്നു , LoC കടന്ന് ഭീകരവാദി കേന്ദ്രത്തിൽ നടത്തിയ ഇന്ത്യൻ ആക്രമണം ആവാം പാക്കിസ്ഥാനെ ചൊടിപ്പിച്ചത്

വർഷങ്ങൾ ആയി പാക്കിസ്ഥാൻ പരിശീലനം വഴി ഇന്ത്യയിൽ പൊട്ടുന്ന ബോംബുകൾക് കുറവ് ഒന്നും ഇല്ല അതിലെ അവസാന കണ്ണി ആണ് പുൽവാമയിലും കണ്ടത്

യുദ്ധം വേണ്ട അല്ലേൽ പാക് ഭീകര ക്യാമ്പുകളിൽ ആക്രമണങ്ങൾ വേണ്ട എന്ന വാദം ഉള്ളവർ കേൾക്കാൻ നമ്മുടെ ജാവാന്മാരുടെ ഇടയിലേക് പൊതു ജനങ്ങളുടെ ഇടയിലേക് അരയിൽ ബോംബ് ആയി വരുന്നവരെ നിങ്ങൾക്ക് തടയാൻ കഴിയുമോ , ഇനി ഒരു 26/11 , പുൽവാമ നടക്കില്ല എന്ന നിങ്ങൾ ഇന്ത്യൻ ജനതക് ഉറപ്പ് തരാൻ കഴിയുമോ ????? ഇല്ല എങ്കിൽ മാറി നിൽക്കു സേന അവരുടെ ജോലി ചെയ്യട്ടെ..

ഇവിടെക്ക് അരയിൽ ബോംബുമായി തീവ്രവാദികൾ അതിർത്തിക്ക് അപ്പുറം നിന്ന് വരുന്നുണ്ടോ എന്ന നോക്കി നിന്ന് നമ്മുടെ ഇന്റലിജൻസ് സംവിധാനം ഉപയോഗിച്ച് കണ്ടെത്തി ചെറുത് നിന്നാൽ മതിയോ അല്ല അവരുടെ തീവ്രവാദ നഴ്സറികൾ തന്നെ തകർത്ത സമാധമായി ഇരികുന്നത് ആണോ ഉത്തമം, അതിർത്തി കടന്ന് അക്രമിച്ചാൽ തീവ്രവാദം കുറയുമോ എന്നൊരു ചോദ്യം വരും ഇന്ന് ഉള്ള അവരുടെ മനുഷ്യ ബലവും പരിശീലന കേന്ദ്രവും തകർത്തൽ കുറെ നാളുകൾ വേണം അവർക് വീണ്ടും ഒരു ആത്മഹത്യ സ്ക്വാഡകൾ ഉണ്ടാക്കാൻ കൂടാതെ തീവ്രവാദത്തിന് വളം നൽകുന്ന അയൽ രാജ്യത്തിന് ഉള്ള ഒരു ഉറച്ച സന്ദേശവും ആണ് നമ്മൾ നൽകുന്നത് .ബഡ്ജറ്റിന്റെ 44 ബില്യൻ ഡോളർ ചിലവ് ആക്കിയാണ് നമ്മൾ സേന യെ കൊണ്ട് നടക്കുന്നത് നമ്മുടെ മണ്ണിനെ ഇത്തരം ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ആണ് ,അതിന് ഏത് അറ്റം വരെ പോകാനും അവർ തയ്യാർ ആണ്

യുദ്ധം വേണ്ട അല്ലേൽ ആക്രമണം വേണ്ട ചർച്ച മതി എന്നാണ് വാദം എങ്കിൽ ആരോടാണ് ചർച്ച വേണ്ടത് പാക് ഗവണ്മെന്റനോടൊ അല്ല മസൂദ് അസർ പോലെ ഉള്ള തീവ്രവാദികളോടൊ ?? പാകിസ്ഥാൻ അവരുടെ നിലപാട് പലപ്പോഴും വ്യക്തമാക്കിയിട്ടുള്ളതാണ് ഇന്ത്യ യിലേക് ഉണ്ടായ ഒരു തീവ്രവാദി ആക്രമണനത്തിനും പിന്നിലും അവർക്ക് കൈ ഇല്ല എന്നാണ് അവരുടെ വാദം , പിന്നെ എന്ത് ചർച്ച ആണ് അവരോട് നടത്തേണ്ടത് ,എന്തിനെ കുറിച്ച് ആണ് ചർച്ച ചെയ്യേണ്ടത് ??

ആക്രമണം മാനുഷിക മൂല്യങ്ങൾക് എതിരാണ് എന്നാൽ അരയിൽ ബോംബുമായി വരുന്ന പിശാചുക്കൾക് ഉത്തരം ഉഗ്ര രൂപം തന്നെ ആവണം. നാളെ ഉള്ള തലമുറ മെട്രോ ട്രെയിനുകളിലും , നഗരങ്ങളിലും ഒരു സ്ഫോടന ഭീതി ഇല്ലാതെ സഞ്ചരിക്കാൻ ഉള്ള അവസരം ഉണ്ടാക്കാൻ നമ്മുടെ സുരക്ഷാസേനകൾ ബാധ്യസ്ഥരാണ്, അല്ലാതെ എന്നും ഇന്റലിജൻസ് വൃത്തങ്ങളെ പഴി ചാരി ഓരോ സ്ഫോടനവും 2 മിനിറ്റ് മൗനാചാരം കൊണ്ട് അവസാനിപ്പിച്ച് അടുത്തതിന് വേണ്ടി കാത്തിരിക്കുന്നത് നമ്മുടെ കഴിവ്കേടാണ്

ഇത് പകയോ യുദ്ധകൊതിയോ അല്ല നമ്മുടെ അതിജീവനത്തിന് വേണ്ടി ഉള്ള അവശ്യ പ്രതിരോധവും പ്രത്യാക്രമണവും മാത്രമാണ് , നമ്മുടെ ഒരു പൗരനോ സൈനികനോ ഇനി മാംസ കഷ്ണങ്ങൾ ആയി ചിതറി പോവാതിരിക്കാൻ ഉള്ള നിശ്ചയദാർഢ്യത്തിന്റെ സമയം ആണ് ഇത്.