അബുദാബി ബിഗ് ലോട്ടറി നറുക്കെടുപ്പ്‌; മലയാളിക്ക്‌ 23 കോടി രൂപ സമ്മാനം

0
91

കുവൈറ്റ്‌ സിറ്റി: കുവൈറ്റില്‍ കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന മലയാളിയായ റോജി ജോര്‍ജ്ജിന് അബുദാബി സര്‍ക്കാരിന്‍റെ ബിഗ് ലോട്ടറി നറുക്കെടുപ്പില്‍ പന്ത്രണ്ട് മില്ലന്‍ യു ഏ ഇ ദിര്‍ഹം (ഇരുപത്തി മൂന്നു കോടി രൂപ) സമ്മാനമായി ലഭിച്ചു.  ആലപ്പുഴ ചമ്പക്കുളം മാവേലിക്കുളത്ത് കുടുംബാംഗമായ റോജി ജോര്‍ജ്‌ കുവൈറ്റിലെ ഹെയെസ്കോ കമ്പനിയില്‍ പര്‍ച്ചേസിംഗ് സൂപ്പര്‍വൈസറായി ജോലി ചെയ്യുകയാണ്.

ഭാര്യ എലിസബത്ത് വര്‍ഗീസ്‌ കുവൈറ്റിലെ ഇബ്ന്‍ സീനാ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സാണ്‌. മകള്‍ ക്രിസ്റ്റിയുടെ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞു തുടര്‍ പഠനത്തിനു നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്. ഓണ്‍ലൈനിലൂടെ സ്ഥിരമായി ടിക്കറ്റെടുക്കുന്ന റോജിക്ക്, ആറാമത്തെ തവണ എടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. കുവൈറ്റില്‍നിന്നും അബുദാബി ലോട്ടറിയില്‍ വലിയസമ്മാനം ലഭിക്കുന്ന രണ്ടാമത്തെ മലയാളിയാണ് റോജിജോര്‍ജ്ജ്.