കേരളത്തെ കാത്തിരിക്കുന്നത് ഗുരുതരമായ ജലക്ഷാമം; ഇടമഴ ലഭിച്ചില്ലെങ്കില്‍ കടുത്ത വരള്‍ച്ച നേരിടേണ്ടിവരും, മുന്നറിയിപ്പ്‌

0
54
The ground outside Sao Paulo is cracked and dry. It was the hottest January on record in parts of Brazil, and the heat plus a severe drought has fanned fears of water shortages and crop damage.

തിരുവനന്തപുരം: കേരളത്തെ കാത്തിരിക്കുന്നത് ഗുരുതരമായ ജലക്ഷാമത്തിന്റെ നാളുകളെന്ന് സിഡബ്ല്യുആര്‍ഡിഎം. ഇടമഴ ലഭിച്ചില്ലെങ്കില്‍ തുലാവര്‍ഷം ദുര്‍ബലമായ തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകള്‍ കടുത്ത വരള്‍ച്ച നേരിടുമെന്ന് സിഡബ്ല്യുആര്‍ഡിഎം മുന്നറിയിപ്പ് നല്‍കുന്നു. പ്രളയത്തിന് ശേഷം വെള്ളം പിടിച്ചുനിര്‍ത്താനുള്ള മണ്ണിന്റെ ശേഷി കുറഞ്ഞത് സ്ഥിതി ഗുരുതരമാക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഭൂഗര്‍ഭജലവിതാനത്തിലുണ്ടാകുന്ന കുറവാണ് പ്രതിസന്ധിക്ക് കാരണം. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ നീണ്ടുനില്‍ക്കുന്ന തുലാവര്‍ഷത്തില്‍ ഇത്തവണ മലബാറില്‍ 15 ശതമാനത്തിന്റെ കുറവാണുണ്ടായത്.പ്രളയത്തെ തുടര്‍ന്ന് മേല്‍മണ്ണ് വ്യാപകമായി ഒലിച്ചുപോയതോടെ, പെയ്ത മഴ ആഗിരണം ചെയ്യാനുള്ള ഭൂമിയുടെ കഴിവും കുറഞ്ഞു.ഇതോടെ ഭൂഗര്‍ഭജലത്തിന്റെ അളവില്‍ കുറവുണ്ടായി. ഇടമഴയില്ലെങ്കില്‍ വീണ്ടും കുറയും. ഇത് കടുത്ത ജലക്ഷാമത്തിന് കാരണാകും

പ്രളയത്തില്‍ നദികളിലെ തടസങ്ങള്‍ നീങ്ങിയോതോടെ ഒഴുക്ക് കൂടിയതും ഭൂമിയിലേക്ക് ആഴ്ന്നിറങ്ങുന്ന വെള്ളത്തിന്റെ അളവ് കുറച്ചു.
പ്രളയം കണ്ടുപേടിച്ച്‌ ജലസംഭരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയത് സ്ഥിതി ഗുരുതരമാക്കി. കുളങ്ങളും കിണറുകളും വൃത്തിയായി സംരക്ഷിക്കാനും പാറമടകളിലെ വെള്ളം ഉപയോഗപെടുത്താനുള്ള നടപടികളുമാണ് അടിയന്തരമായി വേണ്ടത്. പ്രതിസന്ധി മുന്നില്‍കണ്ടു വെള്ളത്തിന്റെ ഉപയോഗം പരമാവധി കുറയ്ക്കാനാണ് വിദഗ്ധരുടെ ഉപദേശം.