ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടി ജോനസ് ബ്രദേഴ്സിന്റെ പുതിയ ആല്‍ബം; രണ്ട് ദിവസത്തിനുള്ളില്‍ കണ്ടത് 34 ദശലക്ഷം പേര്‍

0
94

അമേരിക്കന്‍ പോപ്പ് ബാന്‍ഡായ ജോനസ് ബ്രദേഴ്സിന്റെ പുതിയ ആല്‍ബം പുറത്തിറങ്ങി. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമിറങ്ങിയ ആല്‍ബം ഹിറ്റ് ചാര്‍ട്ടുകളിലെല്ലാം ഇടം പിടിച്ചു കഴിഞ്ഞു. റിലീസായി രണ്ട് ദിവസത്തിനുള്ളില്‍ 34 ദശലക്ഷം പേരാണ് വീഡിയോ യൂട്യുബിലൂടെ മാത്രം കണ്ടത്.

ആറ് വര്‍ഷത്തിന് ശേഷം ഇറങ്ങിയ ആല്‍ബത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. സഹോദരങ്ങളായ കെവിന്‍, ജോ, നിക്ക് എന്നിവര്‍ക്കൊപ്പം അവരുടെ ജീവിതപങ്കാളികളായ ഡാനിയല്‍ ജോനസും സോഫി ടേണറും പ്രിയങ്ക ചോപ്രയും അണിനിരക്കുന്നു.