കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാനുള്ള ഇളവില്‍ നിന്ന് നേഴ്സുമാരെ ഒഴിവാക്കി

0
30

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാനുള്ള ഇളവില്‍ നിന്ന് നേഴ്സുമാരെ ഒഴിവാക്കി. മുസ്ലിം പള്ളികളില്‍ ബാങ്ക് വിളിക്കുന്നവര്‍ക്കുള്ള ഇളവുകളും പിന്‍വലിച്ചു. ഉയര്‍ന്ന് വരുന്ന വാഹനപ്പെരുപ്പം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ഡ്രൈവര്‍ വിസയില്‍ അല്ലാതെ കുവൈത്തില്‍ വരുന്നവര്‍ക്ക് ഡ്രൈവര്‍ ലൈസന്‍സ് ലഭിക്കാന്‍ 600 കുവൈത്ത് ദിനാറിന് മുകളില്‍ വരുമാനം ഉണ്ടാകണമെന്നാണ് നിയമം. കൂടാതെ രണ്ട് വര്‍ഷത്തിലധികം കുവൈത്തിലുണ്ടാവുകയും വേണം. ഇതില്‍ രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ കുവൈത്തില്‍ ഉണ്ടായിരിക്കണം എന്ന നിബന്ധനയില്‍ നിന്ന് നേഴ്സുമാരെയും പള്ളിയില്‍ ബാങ്ക് വിളിക്കുന്നവരെയും ഒഴിവാക്കിയിരുന്നു. ഇതാണ് സര്‍ക്കാര്‍ നിര്‍ത്തലാക്കിയത്.