വളര്‍ത്തുപുത്രി ഷെറിന് മാത്യൂസിന്റെ മരണത്തിനിടയാക്കിയെന്ന കേസില്‍ കുറ്റവിമുക്തയാക്കപ്പെട്ട മലയാളി നഴ്സ് സിനി മാത്യൂസിനു കോടതി പാസ്പോര്‍ട്ട് തിരികെ നല്കി. ഇതുവരെ നടത്തിയ അന്വേഷണത്തില്‍ കുറ്റം സ്ഥാപിക്കാന്‍ മതിയായ തെളിവ് കണ്ടെത്തിയിട്ടില്ലെന്ന കാരണത്താലാണ് ഒരാഴ്ച മുന്‍പ് സിനിയെ വിട്ടയച്ചത്.
മൂന്നു വയസ്സുള്ള ഷെറിന്റെ മൃതദേഹം 2017ല്‍ ഡാലസില്‍ കലുങ്കിനടിയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ഷെറിനെ ഒറ്റയ്ക്കു വീട്ടിലാക്കി സിനിയും ഭര്‍ത്താവും 4 വയസ്സുള്ള മകളും പുറത്തുപോയെന്ന കാരണത്തിനാണ് സിനിയുടെ പേരില്‍ കേസെടുത്തിരുന്നത്. പാല് കുടിക്കാതിരുന്നതിന് ഷെറിനെ വീടിനു പുറത്തിറക്കി നിര്‍ത്തിയെന്നും പിന്നീട് പാല് കുടിപ്പിച്ചപ്പോള്‍ ശ്വാസം മുട്ടി മരിച്ചെന്നും മൃതദേഹം കലുങ്കിനടിയില്‍ ഉപേക്ഷിച്ചെന്നുമാണ് സിനിയുടെ ഭര്‍ത്താവ് വെസ്ലി കോടതിയില്‍ മൊഴി നല്‍കിയത്. കൊലക്കുറ്റം ചുമത്തപ്പെട്ട വെസ്ലി ജയിലിലാണ്.