
കൊച്ചി: എട്ട് കിലോഗ്രാം കശ്മീരി കുങ്കുമപൊടിയുമായി കാസര്‍കോഡ് സ്വദേശി നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയിലായി. സ്പൈസ് ജെറ്റ് വിമാനത്തില്‍ ദുബായിലേക്ക് കടത്താന്‍ ശ്രമിക്കവേയാണ് മുഹമ്മദ് യാസര്‍ അറാഫത്ത് പിടിയിലായത്. രാജ്യാന്തരവിപണിയില്‍ അരക്കോടിയിലധികം വിലമതിക്കുന്ന കുങ്കുമപൊടി കണ്ടെടുത്തത്. വിശദമായി പരിശോധനയ്ക്കായ് കുങ്കുമം സ്പൈസസ് ബോര്‍ഡിന്റെ ലാബിലേക്ക് അയച്ചു.
എയര്‍ കസ്റ്റംസ് ഇന്റലിജന്‍സാണ് യാസര്‍ അറാഫത്തിന്റെ പിടികൂടിയത്. കാസര്‍കോഡ് റയില്‍വേസ്റ്റേഷനില്‍ വച്ച് മറ്റൊരാളാണ് പൊതി കൈമാറിയതെന്ന് യാസര്‍ അറാഫത്ത് മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ വരും കാരിയറാണെന്നാണ് സംശയം. ഇരുപതിനായിരം രൂപയും മടക്കയാത്രയ്ക്കുള്ള ടിക്കറ്റും ഇയാളുടെ പക്കലുണ്ടായിരുന്നു.