
മായാനദിക്ക് ശേഷം റെക്സ് വിജയന്- ഷഹബാസ് അമന് ടീം വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രം തമാശയിലെ ആദ്യഗാനത്തിന് മികച്ച പ്രതികരണം. പുറത്തിറങ്ങി ഒരു ദിവസത്തിനകം ഒന്നരലക്ഷത്തോളം പേരാണ് ഗാനത്തിന്റെ വീഡിയോ കണ്ടത്. തിരക്കഥാകൃത്തും സംവിധായകനുമായ മുഹ്സിന് പരാരിയാണ് ഗാനത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നത്.
നവാഗതനായ അഷ്റഫ് ഹംസ തിരക്കഥയും സംവിധാനവും. ഹാപ്പി അവേഴ്സിന്റെ ബാനറില്‍ സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, ലിജോ ജോസ് പെല്ലിശേരി, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ഒരിടവേളക്ക് ശേഷം സമീര്‍ താഹിര്‍ ഛായാഗ്രാഹകനായി എത്തുന്ന ചിത്രം കൂടിയാണ് തമാശ. വിനയ് ഫോര്‍ട്ട് നായകനായ ചിത്രം ഈദിന് തിയറ്ററുകളിലെത്തും.