റമദാന്‍ പൊതുമാപ്പ് : ആയിരത്തിലേറെ തടവുകാരെ സൗദി മോചിപ്പിക്കും

0
41

ജിദ്ദ: റമദാ​ന്റെ ഭാഗമായി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പൊതുമാപ്പ് പ്രഖ്യാപിച്ചു.റമദാന്‍ കാരുണ്യത്താല്‍ പൊതുമാപ്പിന്റെ ഭാഗമായി ആയിരത്തിലേറെ തടവുകാരെ മോചിപ്പിക്കും. വരും ദിവസങ്ങളില്‍ മോചിപ്പിക്കുന്ന വിദേശികള്‍ ഉള്‍പ്പെടെയുള്ളവരുടെ പട്ടിക സല്‍മാന്‍ രാജാവ് അംഗീകരിക്കും. യാണ് മോചിപ്പിക്കുക.. കഴിഞ്ഞ വര്‍ഷം ഇതേ രീതിയില്‍ 1148 തടവുകാരെ മോചിപ്പിച്ചിരുന്നു.

രാജാവി​​െന്‍റ നിര്‍ദേശപ്രകാരം ജയില്‍മോചനത്തിനു അര്‍ഹാരായവരുടെ പട്ടിക തയാറാക്കും. ഇതിനനുസരിച്ചാണ് മോചനങ്ങള്‍. മോചിപ്പി ക്കുന്നവരില്‍ വിദേശികളുമുണ്ടാകും. ഇവരെ നാട്ടിലേക്ക് തിരിച്ചയക്കും. തടവ് കാലയളവി​​െന്‍റ പകുതി പിന്നിട്ടവരും പൊതുമാപ്പിനു അര്‍ഹരാണ്. അഞ്ച് ലക്ഷം റിയാലില്‍ കൂടുതല്‍ സാമ്ബത്തിക ബാധ്യതയുള്ളവരുടെ കേസുകള്‍ കോടതിയും ധനകാര്യ വകുപ്പും പരിശോധിക്കും. ഇതിന് ശേഷമാകും അന്തിമ തീരുമാനം. കൂടോത്രം, മനുഷ്യക്കടത്ത്, ബാല പീഡനം, രാജ്യവിരുദ്ധ പ്രവര്‍ത്തനം, വന്‍കിട സാമ്ബത്തിക തട്ടിപ്പ് തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ക്ക് പൊതുമാപ്പ് പരിഗണിക്കില്ല .