
കുവൈത്ത് സിറ്റി: കുവൈത്ത് എയര്വെയ്സിലെ മലയാളി ജീവനക്കാരന് വിമാനത്തിന്റെ ചക്രത്തിനടിയില്‍പ്പെട്ട് മരിച്ചു. തിങ്കളാഴ്ച വൈകുന്നേരം 3.10 ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആയിരുന്നു സംഭവം.
കുവൈത്ത് എയര്‍വെസ് സാങ്കേതിക വിഭാഗം ജീവനക്കാരനായ തിരുവനന്തപുരം സ്വദേശി ആനന്ദ് രാമചന്ദ്രന് (34)ആണ് മരിച്ചത്. ടെര്‍മിനല്‍ നാലില്‍ ബോയിംഗ് 777-300 ഇആര്‍ എന്ന വിമാനം പാര്‍ക്കിംഗ് ഏരിയയിലേക്ക് മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവം നടക്കുമ്ബോള്‍ വിമാനത്തിനുള്ളില്‍ യാത്രക്കാരോ ജീവനക്കാരോ ഉണ്ടായിരുന്നില്ല. സംഭവത്തില്‍ അന്വേഷണത്തിനു ഉത്തരവിട്ടിട്ടുണ്ട്.