
ഇടുക്കി: തൊടുപുഴയില്‍ ഏഴുവയസുകാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മ അറസ്റ്റില്‍. കുറ്റകൃത്യം മറച്ചുവച്ചെന്നും പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിച്ചെന്നുമാണ് കുറ്റം. അമ്മയുടെ സുഹൃത്തിന്റെ ക്രൂരമർദനത്തിന് ഇരയായ കുട്ടി കഴിഞ്ഞ നാലിനാണ് മരിച്ചത്.
ഇടുക്കി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിനു മുൻപാകെ കൊല്ലപ്പെട്ട കുട്ടിയുടെ മുത്തശ്ശി രഹസ്യമൊഴി കഴിഞ്ഞാഴ്ച രേഖപ്പെടുത്തിയിരുന്നു. 7 വയസുകാരന്റെ അനുജനും മുത്തശ്ശിയോടൊപ്പം ഉണ്ടായിരുന്നു.
കുട്ടികളെ പ്രതി അരുൺ ആനന്ദ് ആക്രമിച്ചത് സംബന്ധിച്ചും, പിന്നീട് ഇളയകുട്ടി ഇതേക്കുറിച്ച് ചൈൽഡ് വെൽഫയർ കമ്മിറ്റിയോട് പറഞ്ഞതുമെല്ലാം മൊഴിയായി രേഖപ്പെടുത്തി. അരുൺ ആനന്ദിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും ഇയാളിൽ നിന്നും ഭീഷണി ഉയർന്നിരുന്നതായും മുത്തശ്ശി പറഞ്ഞെന്നാണ് സൂചന.