പിടിയാനയെ കൊമ്പനാക്കി

0
27

ചെര്‍പ്പുളശേരി: പിടിയാനയെ കൊമ്പനാക്കി എഴുന്നളിച്ച് വെട്ടിലായിരിക്കുകയാണ് ചെര്‍പ്പുളശേരിയിലെ പൂരക്കമ്മിറ്റിക്കാര്‍.
ചെര്‍പ്പുളശേരി തൂതപ്പൂരത്തിനാണ് പൂരക്കമ്മിറ്റിയുടെ അറിവോടെ ഈ ആനമാറാട്ടം നടന്നത്.പിടിയാനക്ക് ഫൈബര്‍ കൊമ്പുകള്‍ പിടിപ്പിച്ചാണ് കൊമ്പനാക്കിയത്.എന്നള്‍ കുറച്ചു സമയത്തിനുള്ളിള്‍ കള്ളി വെളിച്ചത്തായി. നട്ടാുകാര്‍ കള്ളത്തരം കയ്യോടെ പിടിച്ചു.

ലക്കിടി ഇന്ദിര എന്ന ആനയെയാണ് കൊല്ലങ്കോട് കേശവനാക്കി തൂതപ്പൂരത്തിന് എഴുന്നള്ളിച്ചത്. എഴുന്നള്ളിപ്പ് ഗംഭീരമായി കഴിഞ്ഞെങ്കിലും ആനയുടെ നില്‍പ്പിലും ചേഷ്ടകളിലും സംശയം തോന്നിയ നാട്ടുകാര്‍ പരിശോധിച്ച് കാര്യം അറിയുകയായിരുന്നു.

ആനകളുടെ എണ്ണംതികയാതെ വന്നപ്പോഴാണ് പൂരക്കമ്മറ്റി ഇത്തരമൊരു സാഹസത്തിന് മുതിര്‍ന്നത്.എന്നാല്‍ പ്രശ്‌നം നിസാരമല്ലെന്ന നിലപാടിലാണ് നാട്ടുകാര്‍.തീരുമാനമെടുക്കാന്‍ ക്ഷേത്രക്കമ്മിറ്റി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.