പർദ ധരിച്ചെത്തുന്നവരെ വോട്ടു ചെയ്യാൻ അനുവദിക്കരുതെന്ന്‌ എം.വി. ജയരാജൻ; വിവാദം

0
60

കണ്ണൂര്‍: പർദ ധരിച്ചെത്തുന്നവരെ വോട്ടു ചെയ്യാൻ അനുവദിക്കരുതെന്ന വിവാദപ്രസ്താവനയുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. വരിയിൽ നിൽക്കുമ്പോൾ തന്നെ മുഖപടം മാറ്റണമെന്നും ക്യാമറയിൽ മുഖം കൃത്യമായി പതിയുന്ന തരത്തിൽ മാത്രമേ വോട്ട് ചെയ്യാൻ അനുവദിക്കാവൂ എന്നും ജയരാജന്‍ പറയുന്നു.

ഇതു പോലെ വോട്ടെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറുണ്ടോ എന്നും ചോദ്യം. ഈ നിർദേശം നടപ്പാക്കിയാൽ യുഡിഎഫ് ജയിക്കുന്ന എല്ലാ പ്രധാന കേന്ദ്രങ്ങളിലും എല്‍.ഡി.എഫ് ജയിക്കുമെന്നും ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു. 

അതേസമയം വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയാണ് തിര: കമ്മിഷന്‍ റീപോളിങ് പ്രഖ്യാപിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആരുടേയോ സമ്മര്‍ദത്തിന് വഴങ്ങിയാണ് കമ്മിഷന്റെ നടപടി. വേണ്ടത്ര ഗൗരവത്തോടെ പ്രവര്‍ത്തിക്കാന്‍ കമ്മിഷന്‍ തയ്യാറാകുന്നില്ലന്നും കോടിയേരി കുറ്റപ്പെടുത്തി. വിദൂരസ്ഥലങ്ങളില്‍ നിന്നുളളവര്‍ക്ക് വോട്ടിങിനുള്ള അവസരം നിഷേധിച്ചെന്നും അദേഹം മാധ്യമങ്ങളോട് പറഞ്ഞു.