യുഎഇയില്‍ ഏഴ് ദിവസം പെരുന്നാള്‍ അവധി

0
26

ദുബായ്: യുഎഇയില്‍ ഈദുല്‍ ഫിത്വറിന് പൊതു മേഖലാ സ്ഥപനങ്ങള്‍ക്ക് ഏഴു ദിവസം അവധി ലഭിക്കുമെന്ന് പ്രസിഡന്റ് ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍നഹിയാന്റെ നിര്‍ദേശം അനുസരിച്ച് യു.എ.ഇ മന്ത്രി സഭ പ്രഖ്യാപിച്ചു. ജൂണ്‍ രണ്ടിന് അവധി തുടങ്ങും. അവധിക്ക് ശേഷം സര്‍ക്കാര്‍ ഓഫിസുകള്‍ ജൂണ്‍ ഒന്‍പതിന് മാത്രമേ തുറന്നു പ്രവര്‍ത്തിക്കൂ.

മേയ് 31 വെള്ളി, ജൂണ്‍ ഒന്ന് ശനി എന്നീ ദിവസങ്ങളിലെ അവധി കൂടി പരിഗണിച്ചാല്‍ പൊതു മേഖലയ്ക്ക് തുടര്‍ച്ചയായ ഒന്‍പത് ദിവസം അവധി കിട്ടും. സ്വകാര്യ മേഖലക്ക് ജൂണ്‍ മൂന്ന്, തിങ്കളാഴ്ച്ച മുതലാണ് അവധി. ശവ്വാല്‍ നാലിന് ഓഫിസുകള്‍ തുറക്കും. മാസപ്പിറവി ദൃശ്യമാകുന്നതിന് അനുസരിച്ച് ഇത് ജൂണ്‍ ആറിനാകുമെന്നാണ് കരുതുന്നത്.

ജൂണ്‍ ആറ് വ്യാഴാഴ്ച ആയതിനാല്‍ വാരാന്ത്യ ദിനങ്ങള്‍ കൂടി ചേര്‍ത്ത് സ്വകാര്യ മേഖലക്ക് ആറ് ദിവസത്തെ അവധി കിട്ടും. യുഎഇയില്‍ പെരുന്നാള്‍ ജൂണ്‍ അഞ്ചിനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.