അമേരിക്കയിൽ ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ കുട്ടികൾ

0
44

അമേരിക്കയിലെ മേരിലാൻഡിൽ നടന്ന നാഷണൽ സ്പെല്ലിങ് ബീ മത്സരത്തിൽ വിജയത്തിലമണിഞ്ഞ് ആറ് ഇന്ത്യൻ കുട്ടികൾ. ഓരോരുത്തർക്കും ലഭിച്ച സമ്മാനം 50,000 അമേരിക്കൻ ഡോളർ വീതം. മത്സരത്തിന്റെ 94 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒന്നിലേറെപ്പേർക്ക് ഒന്നാം സമ്മാനം ലഭിച്ച വർഷമാണിത്. ഇന്ത്യൻ വംശജരടക്കം എട്ട് കുട്ടികളാണ് ഒന്നാം  സമ്മാനത്തിനർഹരായത്. അവരിൽ രണ്ട് പെൺകുട്ടികൾ. അവർ മറികടന്നതാകട്ടെ 550 മറ്റ്‌ മത്സരാർത്ഥികളെ.  


കാലിഫോർണിയയിൽ നിന്നുള്ള ഋഷിക് ഗന്ധശ്രി (13) , മേരിലാൻഡിൽ നിന്നുള്ള സാകേത് സുന്ദർ (13), ന്യു ജേഴ്‌സിയിൽ നിന്നുള്ള ശ്രുതിക പതി (13), ടെക്സസിൽ നിന്നുള്ള സോഹം സൂക്തൻകാർ (13), അഭിജയ് കോടാലി (12), റോഹൻ രാജ (13),  ന്യു ജേഴ്‌സിയിൽ നിന്നുള്ള ക്രിസ്റ്റഫർ സെറാവോ (13), അലബാമയിൽ നിന്നുള്ള എറിൻ ഹൊവാഡ് (14) എന്നിവരാണ് മത്സരത്തിൽ സംയുക്ത വിജയികളായി പ്രഖ്യാപിക്കപ്പെട്ടത്.  
മത്സരത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരാർത്ഥികളുണ്ടായ വർഷമാണിത്–560 പേർ.