
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകള്‍ വ്യാഴാഴ്ച തുറക്കാനിരിക്കെ കുട്ടികളുടെ സുരക്ഷ മുന്‍ നിര്‍ത്തി സംസ്ഥാന പൊലീസ് മാര്‍ഗരേഖ പ്രസിദ്ധീകരിച്ചു. സ്കൂള്‍ വിദ്യാര്‍ഥികളുടെ സുരക്ഷയിക്കായി സ്കൂള്‍ ബസിലും സ്കൂള്‍ കോമ്പൗണ്ടിലും സ്വീകരിക്കേണ്ട മുന്‍കരുതലുകളാണ് പ്രധാനമായും മാര്‍ഗരേഖയില്‍ പറഞ്ഞിരിക്കുന്നത്. മാര്‍ഗരേഖയുടെ പൂര്‍ണരൂപം കേരളാ പൊലീസിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്
സ്കൂള്‍ബസിന്റെ ഡ്രൈവര്‍മാരുടെ ട്രാക്ക് റെക്കോര്‍ഡ് പരിശോധിച്ചിരിക്കണം. അവര്‍ ഏതെങ്കിലും കേസില്‍ പ്രത്യേകിച്ച് ട്രാഫിക് നിയമ ലംഘനം നടത്തിയ ആളാണെങ്കില്‍ ഡ്രാവറായി നിയമിക്കരുത് എന്ന് മാര്‍ഗരേഖയില്‍ നിര്‍ദേശിക്കുന്നു. ബസ്സില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ആവശ്യമായ സംവിധാനങ്ങള്‍ മേല്‍നോട്ടത്തിന് ആളെ നിയമിക്കുന്നതടക്കം ഉറപ്പ് വരുത്തണം.
സ്കൂളില്‍ ശുചിത്വവും സുരക്ഷയും ഉറപ്പുവരുത്താനാവശ്യമായ എല്ലാ ക്രമീകരണങ്ങളും തയ്യാറായിരിക്കണം. സ്കൂളിനകത്തും പുറത്ത് വീട്ടിലേക്കുള്ള യാത്രയിലും അപരിചിതരുടെ സാനിധ്യം ഒഴിവാക്കണം. ഭിന്നശേഷിയുള്ള കുട്ടികളെ പരിചരിക്കാന്‍ പ്രത്യേകം നിയമനം നടത്തേണ്ടതാണ് .സ്കൂള്ജീവനക്കാരെ ഏതെങ്കിലും തരത്തിലുള്ള ലൈംഗികാതിക്രമം ആരോപിക്കപ്പെട്ടാല്‍ അവരെ സര്‍വീസില്‍ നിന്ന് മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്നും പുതിയ മാര്‍ഗരേഖയില്‍ പറയുന്നു.