സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണം സൗദിയില്‍ശക്തമാക്കുന്നു

0
35

റിയാദ്: രാജ്യത്ത് സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തൊഴില്‍മേള സംഘടിപ്പിക്കുന്നു. തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളള കമ്ബനികള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. പൂര്‍ണ്ണമായും ഓണ്‍ലൈനായാണ് മേള സംഘടിപ്പിക്കുന്നതെന്ന് മാനവ വിഭവ വികസന ഫണ്ട് അറിയിച്ചു.

ഈ മാസം മുപ്പത് മുതല്‍ ജൂലൈ നാല് വരെയാണ് തൊഴില്‍ മേള സംഘടിപ്പിച്ചിരിക്കുന്നത്. തൊഴില്‍ സാമുഹിക വികസന മന്ത്രാലയവും പൊതു സേവന മന്ത്രാലയവുമായി സഹകരിച്ച്‌ കൊണ്ട് സ്വദേശിവത്ക്കരണത്തിന് വേണ്ടി നടപ്പിലാക്കിയ ദേശീയ തൊഴില്‍ സംവിധാനമായ താഖാത്ത് പോര്‍ട്ടല്‍ വഴിയാണ് ഹദാഫ് മേള സംഘടിപ്പിക്കുന്നത്.

താഖാത്ത് പോര്‍ട്ടലില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്ന കമ്ബനികളേയും ഉദ്ദ്യോഗാര്‍ത്ഥികളേയും ഇലക്‌ട്രോണിക് സംവിധാനങ്ങളിലൂടെ ബന്ധപ്പെടുത്തും. ഉദ്ദ്യോഗാര്‍ത്ഥികളുടെ മൊബൈലോ, കംപ്യൂട്ടറോ ഉപയോഗിച്ച്‌ ഇലക്ടോണിക് സംവിധാനത്തിലൂടെ നടത്തപ്പെടുന്ന ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.

സ്വദേശിവത്ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് സ്വകാര്യ സ്ഥാപനങ്ങളുടെ സംഭാവന ഉറപ്പ് വരുത്തുകയാണ് ഈ തൊഴില്‍ മേളയുടെ ലക്ഷ്യം.