സൗദിയില്‍ കൊടും ചൂടില്‍ കാറുകള്‍ ഉരുകിയൊലിച്ചോ?വൈറലായ ചിത്രങ്ങള്‍ക്ക് പിന്നിലെ സത്യാവസ്ഥ ഇങ്ങനെ

0
69

സൗദി അറേബ്യയില്‍ കനത്ത ചൂടാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ഏറ്റവും ചൂട് കൂടിയ 14 നഗരങ്ങളിൽ അൽ ഹസ്സയാണ് മുന്നിൽ. 49 ഡിഗ്രി സെൽഷ്യസാണ് ശനിയാഴ്ച ഇവിടുത്തെ താപനില. തൊട്ട് പിന്നിൽ ഹഫർ ബാത്തിൻ ആണ്.

അതിനിടെ സൗദിയില്‍ കനത്ത ചൂട് മൂലം കാറുകളുടെ ഭാഗങ്ങള്‍ ഉരുകി ഒലിക്കുന്നതായുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. 62 ഡിഗ്രി ചൂടില്‍ കാറുകള്‍ ഉരുകി ഒലിക്കുന്നു എന്ന തലക്കെട്ടോടുകൂടിയാണ് ചിത്രങ്ങള്‍ പ്രചരിച്ചത്. എന്നാല്‍ ഇവ വ്യാജചിത്രങ്ങളായിരുന്നു.

അമേരിക്കയിലെ അരിസോണയില്‍വച്ചെടുത്ത കാറുകളുട ചിത്രങ്ങളായിരുന്നു ഇവ. തീപിടുത്തതിലാണ് കാറുകളുടെ ഭാഗങ്ങള്‍ ഉരുകി ഒലിച്ചതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അരിസോണയിലെ ഒുരു പ്രാദേശിക വെബ്‌സൈറ്റില്‍ കഴിഞ്ഞവര്‍ഷം പ്രസിദ്ധീകരിച്ച വാര്‍ത്തയിലെ ചിത്രങ്ങളായിരുന്നു സൗദിയില്‍ കൊടും ചൂടില്‍ ഉരുകിയൊലിക്കുന്ന കാറുകളാക്കി പ്രചരിപ്പിച്ചത്.