
കൊച്ചി : ഒ. ഇ. സി. ആനുകൂല്യത്തിന് അർഹരായ വിദ്യാർത്ഥികളുടെ വിവരങ്ങൾ എന്റർ ചെയ്യുന്നതിനുള്ള അവസാന തിയതി നീട്ടി. സംസ്ഥാനത്തെ സ്കൂളുകളിലെ ഒന്നു മുതല്‍ 10 വരെ ക്ലാസുകളിലെ ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹരായ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ഇ-ഗ്രാന്റ്സ് മുഖേന എന്റര്‍ ചെയ്യുന്നതിനുള്ള തിയ്യതിയാണ് നീട്ടിയത്.
സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത അണ് എയ്ഡഡ് സ്കൂളുകള്‍ക്കുളള അവസാന തീയതി ജൂണ്‍ 25 വരെയും, സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സ്കൂളുകള്‍ക്കുളള അവസാന തിയതി ജൂലൈ 30 വരെയും ദീര്‍ഘിപ്പിച്ചു. പ്രധാന അധ്യാപകൻ ആണ് വിവരണങ്ങൾ www.egrantz.kerala.gov.in എന്ന സ്കോളർഷിപ് സൈറ്റിൽ എന്റർ ചെയ്യേണ്ടത്.