പ്രവാസിയുടെ ആത്മഹത്യ : പഞ്ചായത്ത് ചെയർപേഴ്സൺ പി.കെ. ശ്യാമളയെ സംരക്ഷിച് കോടിയേരി

0
33

തിരുവനന്തപുരം: ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ പി.കെ. ശ്യാമളയെ പിന്തുണച്ച്‌ കോടിയേരി ബാലകൃഷ്ണന്‍. പ്രവാസി മലയാളി സാജൻ പാറയിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചെയര്‍പേഴ്‌സന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും തെറ്റ് സംഭവിച്ചതായി കാണുന്നില്ലെന്നും, സംഭവത്തില്‍ വീഴ്ചയുണ്ടായത് ഉദ്യോഗസ്ഥ തലത്തില്‍ മാത്രമാണെന്നും മുനിസിപ്പാലിറ്റി സെക്രട്ടറിമാരുടെ കൈവശമുള്ള അനാവശ്യമായ അധികാരമാണ് ഇത്തരം സാഹചര്യത്തിന് കാരണമാകുന്നതെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

നഗരസഭ ചെയര്‍പേഴ്സണ് കെട്ടിടനിര്‍മ്മാണത്തിന് ലൈസന്‍സ് കൊടുക്കാന്‍ അധികാരമില്ലെന്നും സെക്രട്ടറിമാര്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും മാത്രമാണ് അതിന് അധികാരമുള്ളതെന്നും കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരത്ത് പറഞ്ഞു. മറ്റ് കാര്യങ്ങളില്‍ ചെയര്‍പേഴ്‌സന്റെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായതായി കാണുന്നില്ലെന്നും കോടിയേരി പറഞ്ഞു. സാജന്റെ കെട്ടിടത്തിന്റെ നിര്‍മ്മാണത്തില്‍ അപാകതകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്രശ്നങ്ങള്‍ ആരംഭിച്ചതെന്നും പറയുന്നു കോടിയേരി.

പി.കെ ശ്യാമളയെ പിന്തുണച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നിലപാട് എടുത്തിരുന്നു. നിര്‍മ്മാണ സംരംഭത്തിന് അനുമതി നിഷേധിച്ചപ്പോള്‍ പരാതിയുമായി സി.പി.എം നേതാവ് പി.ജയരാജനെ സാജന്‍ സമീപിച്ചിരുന്നു. ഇതാണ് ശ്യാമളയ്ക്ക് സാജനോട് വിരോധം വരാന്‍ കാരണമായത്. എന്ന ആരോപണവും പിണറായി തള്ളി.