അഭിമന്യുവിന്റെ കൊലപെടുത്തിയ പ്രധാന പ്രതികളെ ഉടൻ പിടികൂടും എന്ന പ്രതീക്ഷ പങ്കുവച് സഹോദരൻ

0
32

അഭിമന്യുവിന്റെ കൊലപാതക കേസിലെ പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യും എന്ന പ്രതീക്ഷ പങ്കുവെച്ചു സഹോദരൻ പരിജിത്ത്‌. അഭിമന്യു കൊലപാതക കേസിൽ സിപിഐ (എം) നെതിരായ വിമർശനങ്ങളെ തള്ളി ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം കാര്യങ്ങൾ വ്യക്തമാക്കുന്നതു. പാർട്ടിയോടുള്ള അഭിമന്യുവിന്റെ അടുപ്പവും, അഭിമന്യുവിന്റെ മരണ ശേഷം പാർട്ടി കുടുംബത്തിനും നാടിനും ചെയ്ത സഹായങ്ങളും സഹോദരൻ പോസ്റ്റിൽ അക്കമിട്ടു പറയുന്നു. അന്വേഷണ സംഘം മനപ്പൂർവം അറസ്റ്റ് ചെയ്യാത്തത് അല്ലെന്നും, ഇനി പിടിക്കാനുള്ള പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷ എന്നും പറയുന്നു.

പാർട്ടി നിർമിച്ചു നൽകിയ വീട്, സഹോദരിയുടെ വിവാഹം, വട്ടവടയിലെ ലൈബ്രറി എന്ന അഭിമന്യുവിന്റെ സ്വപ്നം, വർഗീയതക്കെതിരായ പോരാട്ടം എന്നിങ്ങനെ സംഭവങ്ങൾ അക്കമിട്ടു നിരത്തിയാണ് പരിജിത് പാർട്ടിയുടെ പ്രാധ്യാന്യം പറഞ്ഞു പിന്തുണക്കുന്നത്.

ഇപ്പോൾ വിവാദം ഉണ്ടാക്കുന്നത് പാർട്ടിയെ തകർക്കുക എന്ന ഉദ്ദേശത്തോടെ ആണ് എന്നും പറയുന്നു. തുടർന്നും പാർട്ടിയുടെ പിന്തുണ ഉണ്ടാകും എന്ന പ്രതീക്ഷയോടെയാണ് പരിജിത്ത്‌ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇവിടെ…

സഖാക്കളേ, എന്റെ സഹോദരൻ അഭിമന്യുവിനെ വർഗീയ ശക്തികൾ ഇല്ലായ്മ ചെയ്തിട്ട് ഒരാണ്ട് തികയുന്നു .. അവനെ ഇല്ലാതാക്കിയ…

Parijith Manoharan Parijith ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಮಂಗಳವಾರ, ಜೂನ್ 25, 2019