കേരളത്തിൽ വീണ്ടും ശൈശവ വിവാഹം

0
54

തൃശ്ശൂര്‍ : സംസ്ഥാനത്ത് വീണ്ടും ശൈശവ വിവാഹം നടന്നു. തൃശ്ശൂര്‍ ജില്ലയിലെ വനമേഖലയായ അതിരപ്പിള്ളി വാഴച്ചാല്‍ അടിച്ചിരിതൊട്ടി ആദിവാസി ഊരിലാണ് 14 വയസ്സുകാരിയെ 16 വയസ്സുകാരന്‍ വിവാഹം ചെയ്തുവെന്ന് റിപ്പോർട്ട് ചെയ്യുന്നത്. ആദിവാസി ഊരിലെ ആചാരപ്രകാരമായിരുന്നു വിവാഹം.

ചാലക്കുടി സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. ക്ലാസില്‍ വരാത്തതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ വിവാഹകാര്യം അറിയുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് പെണ്‍കുട്ടിയുടെ അമ്മ മരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കുട്ടിയുടെ വിവാഹം നടത്തുകയായിരുന്നു. വാഴചാലയിൽ നിന്നും മലക്കപ്പാറയിലേക്കാണ് കുട്ടിയെ വിവാഹം ചെയ്തയച്ചിരിക്കുന്നത്.

ട്രൈബല്‍ ഹോസ്റ്റലില്‍ താമസിച്ച്‌ പഠിച്ചിരുന്ന പെണ്‍കുട്ടി ഈ വര്‍ഷം സ്‌കൂളില്‍ എത്തിയിരുന്നില്ല. സാധാരണ പെണ്‍കുട്ടികള്‍ അവധിക്ക് വീട്ടില്‍ പോയാലും തിരികെ എത്താന്‍ വൈകാറുണ്ട്. അതിനാല്‍ ആദ്യഘട്ടത്തില്‍ അന്വേഷണം നടത്തിയിരുന്നില്ല.