എയ്ഡ്സ് ബാധിച്ച കുട്ടികളുടെ പുനരധിവാസത്തിൽ പ്രത്യേക ജാഗ്രത പുലർത്തണം : സംസ്ഥാന ബാലാവകാശ കമ്മീഷൻ

0
24

തിരുവനന്തപുരം : എയ്ഡ്സ് ബാധിച്ച കുട്ടികളുടെ പുനരധിവാസത്തിൽ പ്രത്യേക ജാഗ്രത പുലർത്തണം എന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ. ചെയർമാൻ പി.സുരേഷ് ആണ് ഇക്കാര്യം നിർദ്ദേശിച്ചത്. കൌൺസിൽ ഓഫ് പീപ്പിൾ ലിവിങ് വിത്ത് എയ്ഡ്സ് നൽകിയ നിവേദനത്തോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സംസ്ഥാന തലത്തിൽ ആലോചന യോഗം സന്ഘടിപ്പിക്കും എന്ന് അദ്ദേഹം സൂചിപ്പിച്ചു.

ബി.പി.സി.എല്ലിന്റെയും സംസ്ഥാന എയ്ഡ്സ് കണ്ട്രോൾ സൊസൈറ്റിയുടെയും സഹകരണത്തോടെ നടത്തിയ നേതൃത്വക്യാമ്പിൽ മുന്നോട്ടുമുന്നോട്ടു വച്ച ആശയങ്ങൾ ക്രോഡീകരിച്ചാണ് സി.പി.കെ.പ്ലസ് സംസ്ഥാന ബാലാവകാശ കമ്മീഷന് മുൻപാകെ ഇത്തരം ഒരു നിവേദനം സമർപ്പിച്ചത്.

ഉന്നതപഠനത്തിനും, ജോലിക്കും സാമ്പത്തിക സഹായം നൽകുക, അനാഥരായ രോഗമുള്ള കുട്ടികളെ പുനരധിവസിപ്പിക്കുക, ജോലിക്കു ആവശ്യമായ മാർഗ്ഗനിർദ്ദേശം നൽകുക. ആവശ്യമായ കൗൺസിലിങ് നൽകുക, സമൂഹത്തിലെ ഒറ്റപ്പെടുത്തലുകൾക്കെതിരെ വേണ്ട നിയമ ധാർമ്മിക പിന്തുണ നൽകുക, വീട് ഇല്ലാത്തവർക്ക് സഹായം നൽകുക, വിവാഹ സഹായം നൽകുക, സംസ്ഥാന ജില്ലാ തല നെറ്വർക്കുകളെ ശാക്തീകരിക്കുക തുടങ്ങിയ നിദേശങ്ങൾ ആണ് നിവേദനത്തിൽ ചേർത്തിട്ടുള്ളത്.