
നായികയായി മലയാളത്തിലും , ബോളിവുഡിലും ,തെലുങ്കിലും കയ്യൊപ്പ് ചാര്‍ത്തിയ നടി പ്രിയാ പ്രകാശ് വാര്യര്‍ ഗായികയായെത്തുന്നു. ‘ഫൈനല്‍സ്’ എന്ന ചിത്രത്തിലെ ‘നീ മഴവില്ലു പോലെന്‍’ എന്നു തുടങ്ങുന്ന ഗാനമാണ് പ്രിയ പാടിയത്. നരേഷ് അയ്യര്‍ക്കൊപ്പം പ്രിയ ഗാനം ആലപിക്കുന്നതിന്റെ മേക്കിങ് വിഡിയോയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്.പാട്ടിന് സമൂഹമാധ്യമങ്ങളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്.
നേരത്തെ ഗാനത്തിന്റെ ടീസര്‍ പ്രിയ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവച്ചിരുന്നു. ‘പ്രിയയുടെതു നല്ല ശബ്ദമാണ്. നായികയേക്കാള്‍ നല്ലൊരു ഗായികയാണ്’ എന്നിങ്ങനെയാണ് ആരാധകരുടെ പ്രതികരണം. ‘ഒരു അഡാറ് ലൗ എന്ന ചിത്രത്തിലെ ഒരു കണണിറുക്കല് സീനിലൂടെ തന്നെ ശ്രദ്ധേയയായ താരമാണ് പ്രിയ വാര്യര്‍
രജിഷ വിജയന് നായികയാകുന്ന ചിത്രമാണ് ‘ഫൈനല്‍സ്’. പി.ആര്. അരുണാണ് ചിത്രത്തിന്റെ സംവിധാനം. കൈലാസ് മേനോനാണ് ‘നീ മഴവില്ലു പോലെന്‍’ എന്ന ഗാനത്തിന്റെ സംഗീതം. ശ്രീരേഖ ഭാസ്കരന്റെതാണു വരികള്‍