
ദുബായ് : കമ്പനി പൂട്ടിയത്തിനെ തുടർന്നുണ്ടായ ബുദ്ധിമുട്ടുകൾ പങ്കുവെച്ച് സഹായം അഭ്യർത്ഥിച്ച ട്വീറ്റ് ശ്രദ്ധയിൽപ്പെട്ട വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഉടനടി നടപടിയെടുത്തു.
കമ്പനി പൂട്ടി, ശമ്പളമില്ല, താമസിക്കുന്ന മുറിയിൽ വൈദ്യുതി ഇല്ല, പാസ്പോർട്ടും കയ്യിൽ ഇല്ല, നാട്ടിൽ പോകാൻ സഹായിക്കണം എന്നായിരുന്നു ട്വീറ്റ്. മലയാളിയായ രാജേഷ് എന്നയാളാണ് ട്വീറ്റ് ചെയ്തത്.
മൂന്ന് മാസത്തിന് മുൻപ് രാജേഷ് തൊഴിൽ മന്ത്രാലയത്തിൽ പരാതി നൽകിയിരുന്നു. ഇതിൽ 14000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവും ആയിരുന്നു. എന്നൽ ഇതുവരെ ഇൗ തുക ലഭിച്ചിട്ടില്ല. ഏഴു പേര് സ്വന്തം ചിലവിൽ വിസ ക്യാൻസൽ ചെയ്തു തിരികെ പോയി, പക്ഷേ ചിലർ മാത്രം പണം ലഭിക്കുമെന്ന പ്രതീക്ഷയിൽ സുഹൃത്തുക്കൾക്കൊപ്പം തങ്ങി.
അനുഭവിചിടത്തോളം മതി, പണം കിട്ടിയില്ലെങ്കിലും നാട്ടിൽ പോയാൽ മതി രാജേഷ് പറഞ്ഞു.
കമ്പനി നൽകിയ താമസ സ്ഥലത്താണ് വൈദ്യുതി കട്ട് ചെയ്തത്. മാസങ്ങളായി ദുരിതത്തിലായി രുന്നൂ രാജേഷ് പറയുന്നു.
ഗൾഫ് ന്യൂസ് നൽകിയ റിപ്പോർട്ടിൽ നിന്നും