മുംബൈ മെട്രോപൊളിറ്റൻ റീജിയനിലെ ഡിഗ്രി കോളേജുകളുടെ ആദ്യ കട്ട് ഓഫ് പട്ടിക പ്രസിദ്ധീകരിച്ചു

0
29

മുംബൈ : മുംബൈ മെട്രോപൊളിറ്റൻ റീജിയനിലെ (എം.എം.ആർ.) ഡിഗ്രി കോളേജുകൾക്കായുള്ള ആദ്യ കട്ട് ഓഫ് പട്ടിക പ്രസിദ്ധീകരിച്ചു. ചില കോളേജുകളിൽ ചെറിയ വർധനയുണ്ടായി എന്നാൽ ചില കോളജുകളിൽ മാറ്റമില്ല.

സിബിഎസ്ഇ, ഐസിഎസ്ഇ ബോർഡുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ എളുപ്പത്തിൽ പട്ടികയിൽ ഇടം നേടിയിട്ടുണ്ടെന്നും അവരുടെ ഫലങ്ങൾ ഈ വർഷം മെച്ചപ്പെട്ടതായും അക്കാദമിക് വിദഗ്ധർ പറയുന്നു.

മുംബൈ യൂണിവേഴ്സിറ്റി (എം‌.യു.) പുറത്തിറക്കിയ ഷെഡ്യൂളിനെത്തുടർന്ന് എയ്ഡഡ്, ഓട്ടോണമസ് കോളേജുകൾ ആർട്സ്, സയൻസ്, കൊമേഴ്‌സ് സ്ട്രീമുകളിൽ നിന്നുള്ള വിവിധ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള ആദ്യ മെറിറ്റ് ലിസ്റ്റ് തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് പുറത്തിറക്കി. .

പരമ്പരാഗത കോഴ്‌സുകളുടെ കട്ട് ഓഫ് ചെറിയ തോതിൽ വർധനവുണ്ടായതായും ബാച്ചിലർ ഇൻ ഫിനാൻഷ്യൽ മാനേജ്‌മെന്റ്, ബാച്ചിലർ ഇൻ ബാങ്കിംഗ്, ഇൻഷുറൻസ് തുടങ്ങിയ കോഴ്‌സുകളിൽ 1% മുതൽ 2% വരെ വർധനയുണ്ടായതായി കിഷൻചന്ദ് ചെല്ലാരം കോളേജിന്റെ പ്രിൻസിപ്പൽ ഹേംലത ബാഗ്ല പറഞ്ഞു.

കഴിഞ്ഞ വർഷം 91 ശതമാനത്തിൽ നിന്ന് ബാച്ചിലർ ആർട്‌സിനായുള്ള കട്ട് ഓഫ് 93 ശതമാനമായി ഉയർന്നപ്പോൾ മാസ് മീഡിയയുടെ ബാച്ചിലർ കോഴ്സിന് 3 ശതമാനം വർധനവ് രേഖപ്പെടുത്തി. ബാച്ചിലർ ഓഫ് കൊമേഴ്‌സ് (ബി.കോം), സ്വാശ്രയ കോഴ്‌സുകൾ എന്നിവയും ആരംഭിക്കുന്നു, പ്രിൻസിപ്പൽ ഹേംലത അറിയിച്ചു.