മഹാരാജാസിൽ അഭിമന്യുവിന്റെ പ്രതിമ സ്ഥാപിക്കരുതെന്ന ആവശ്യം തള്ളി

0
60

ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തിയ അഭിമന്യുവിന്റെ പ്രതിമ മഹാരാജാസ് കോളേജിൽ സ്ഥാപിക്കുന്നത് തടയണമെന്ന ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. നാളെ പൊലീസ് കോളേജിൽ ക്രമസമാധാനം ഉറപ്പുവരുത്തണം. പ്രിൻസിപ്പലിന്റ നിർദേശാനുസരണം പൊലിസ് പ്രവർത്തിക്കണമെന്നും കോടതി പറഞ്ഞു.

പ്രതിമ നിർമാണത്തിന് എതിരെ കെഎസ്‌യു ക്കാർ നിരവധി പരാതി നൽകി. പക്ഷെ ഹർജി നൽകിയിരിക്കുന്നത് കെ എം അംജദും കാർമൽ ജോസുമാണ്. ഹർജിയിൽ കെഎസ്‌യുക്കാരുടെ പരാതിയുടെ പകർപ്പുണ്ട്. ഇത് കണ്ടപ്പോൾ കാര്യം മനസിലായെന്നും കോടതി പറഞ്ഞു.