
തിരുവനന്തപുരം: മൂന്നു വര്‍ഷത്തിനിടയില്‍ 7,945 ശിശുമരണം കേരളത്തിൽ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മന്ത്രി കെ.കെ ശൈലജ നിയമസഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2015-16ല്‍ 2,705ഉം, 2016-17ല്‍ 2,535ഉം, 2017-18ല്‍ 2,705 ഉം ശിശുമരണങ്ങള്‍ നടന്നു. ഈ മൂന്നുവര്‍ഷങ്ങളിലും ഏറ്റവും കൂടുതല്‍ ശിശുമരണം നടന്നത് മലപ്പുറം ജില്ലയിലാണ്. ഇക്കാലയളവില്‍ മലപ്പുറത്ത് 1,654 ശിശുമരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.